Web Desk

കൊച്ചി

March 25, 2020, 6:05 pm

ഓഹരി വിപണി അവശ്യ സർവീസ്: ജിയോജിത് പ്രവർത്തിക്കും

Janayugom Online

ഓഹരി വിപണി അവശ്യ സർവീസായി സർക്കാർ പ്രഖ്യാപിച്ചതിനാൽ ലോക്ഡൗൺ കാലത്തും ജിയോജിത് ഓഫീസ് പ്രവർത്തിക്കും. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ 21 ദിവസം നീണ്ടു നിൽക്കുന്ന ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. സ്റ്റോക് എക്സ്ചേഞ്ചുകളും ബ്രോക്കർമാരും അവശ്യ സർവീസിന്റെ കീഴിൽ വരുമെന്ന് സർക്കാർ വ്യക്തമാക്കിയ സാഹചര്യത്തിലാണ് നിക്ഷേപകരുടെ സൗകര്യം പരിഗണിച്ച് പരിമിതമായ ജീവനക്കാരുമായി ജിയോജിത് പ്രവർത്തിക്കാൻ തീരുമാനിച്ചതെന്ന് എംഡി സി ജെ ജോർജ്ജ് വ്യക്തമാക്കി.

YOU MAY ALSO LIKE THIS VIDEO