19 April 2024, Friday

Related news

January 23, 2024
January 21, 2024
January 17, 2024
January 15, 2024
October 26, 2023
September 11, 2023
September 16, 2022
June 22, 2022
June 16, 2022
May 25, 2022

ഓഹരിവിപണികള്‍ റെക്കോഡ് നിലവാരത്തില്‍

Janayugom Webdesk
മുംബൈ
September 23, 2021 8:54 pm

ഓഹരിവിപണിയില്‍ കുതിപ്പ്.ആഗോള സാഹചര്യങ്ങള്‍ അനുയോജ്യമായതോടെ റെക്കോഡ് ക്ലോസിങ് നിലവാരത്തിലാണ് വിപണി വ്യാപാരം അവസാനിപ്പിച്ചത്. 

സെന്‍സെക്സ് 958.03 പോയിന്റ് നേട്ടത്തില്‍ 59,885.36ലും നിഫ്റ്റി 276.30 പോയിന്റ് ഉയര്‍ന്ന് 17,823ലും തൊട്ടു. സെന്‍സെക്സ് ഒരിടയ്ക്ക് 59,957 പോയിന്റ് വരെ എത്തിയിരുന്നു. ബജാജ് ഫിന്‍സര്‍വ്, ഹിന്‍ഡാല്‍കോ, ടാറ്റ മോട്ടോഴ്സ്, എല്‍ആന്റ്ടി, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. 

എച്ച്ഡിഎഫ്സി ലൈഫ്, ഡോ.റെഡ്ഡീസ് ലാബ്, നെസ്‌ലെ, ഐടിസി തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ ഒരുശതമാനം വീതം ഉയര്‍ന്നു. നിഫ്റ്റി റിയാല്‍റ്റി സൂചിക ഒമ്പത് ശതമാനമാണ് നേട്ടമുണ്ടാക്കിയത്. ഐടി, ലോഹം, ബാങ്ക്, ഓയില്‍ ആന്റ് ഗ്യാസ് സൂചികകള്‍ ഒരു ശതമാനത്തോളം ഉയര്‍ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്.

Eng­lish Sum­ma­ry : stock mar­ket updates 23-09-2021

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.