November 29, 2022 Tuesday

ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ അവസാനിപ്പിച്ചു

Janayugom Webdesk
മുംബൈ
August 5, 2021 5:29 pm

ചാഞ്ചാട്ടം നേരിട്ടെങ്കിലും തുടര്‍ച്ചയായി മൂന്നാമത്തെ ദിവസവും ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ്‌ചെയ്തു. സെന്‍സെക്‌സ് 123.07 പോയന്റ് നേട്ടത്തില്‍ 54,492.84ലിലും നിഫ്റ്റി 35.80 പോയന്റ് ഉയര്‍ന്ന് 16,294.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

എഫ്‌എംസിജി, ഐടി ഓഹരികളിലെ നിക്ഷേപക താല്‍പര്യവും ആഗോള കാരണങ്ങളുമാണ് വിപണിയില്‍ നേട്ടം നിലനിര്‍ത്താന്‍ സഹായിച്ചത് .

ഭാരതി എയര്‍ടെല്‍,ഐടിസി, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, ഐഷര്‍ മോട്ടോഴ്‌സ്, തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. എസ്ബിഐ, ഇന്‍ഡസിന്‍ഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സര്‍വ് തുടങ്ങിയ ഓഹരികള്‍ നഷ്ടമുണ്ടാക്കുകയും ചെയ്തു.

അതെ സമയം സെക്ടറല്‍ സൂചികകളില്‍ മെറ്റല്‍ ഒരുശതമാനം നേട്ടമുണ്ടാക്കി. ഐടി 0.7ശതമാനം ഉയര്‍ന്നു. പൊതുമേഖല ബാങ്ക് സൂചിക രണ്ടുശതമാനം താഴ്ന്നു. മിഡ്ക്യാപില്‍ നേട്ടമുണ്ടായില്ല.

Eng­lish Sum­ma­ry : Stock­mar­ket today 05082021

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.