12 September 2024, Thursday
KSFE Galaxy Chits Banner 2

Related news

September 11, 2024
September 10, 2024
September 10, 2024
September 7, 2024
September 7, 2024
September 5, 2024
September 4, 2024
September 2, 2024
August 23, 2024
August 21, 2024

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ട്രെയിന് നേരെ കല്ലേറ്: രണ്ട് യാത്രക്കാര്‍ക്ക് പരിക്ക്

Janayugom Webdesk
കോഴിക്കോട്
October 15, 2022 8:02 pm

കോഴിക്കോട് ട്രെയിനു നേരെ കല്ലേറ്. ആക്രമണത്തില്‍ രണ്ട് യാത്രക്കാര്‍ക്ക് പരിക്കേറ്റു. വെസ്റ്റ് ഹില്ലിനും എലത്തൂരിനുമിടയില്‍വച്ച് സമ്പര്‍ക്ക്ക്രാന്തി എക്‌സ്പ്രസിനു നേരെയാണ് കല്ലേറുണ്ടായത്. സംഭവത്തില്‍ ട്രെയിന്റെ രണ്ട് ഗ്ലാസുകള്‍ തകര്‍ന്നിട്ടുണ്ട്. തകര്‍ന്ന ഗ്ലാസിന്റെ അംശങ്ങള്‍ തലയിലും കയ്യിലും തെറിച്ചതിനെത്തുടര്‍ന്നാണ് യാത്രക്കാര്‍ക്ക് പരിക്കേറ്റത്.

പരിക്കേറ്റ യാത്രക്കാര്‍ കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ ഇറങ്ങി. ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ വെസ്റ്റ് ഹില്ലിനും എലത്തൂരിനുമിടയില്‍ പരിശോധന നടത്തിയെങ്കിലും കല്ലെറിഞ്ഞതാരാണെന്ന് കണ്ടെത്താനായിട്ടില്ല. നിലവില്‍ കോഴിക്കോട് ആര്‍പിഎഫ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Stones pelt­ed at train run­ning in Kozhikode: Two pas­sen­gers injured
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.