Web Desk

കാസര്‍കോട്

March 23, 2020, 9:06 am

കൊവിഡ്; റൂട്ട് മാപ്പ് തയ്യാറാക്കുന്നത് നിർത്തി, കാസർകോട്ടെ രണ്ട് വൈറസ് ബാധിതർ കൂടി വ്യപക സമ്പർക്കം പുലർത്തി

Janayugom Online

രോഗികളുടെ എണ്ണം വർദ്ധിക്കുന്നതാനാലും സമയനഷ്ടവും കണക്കിലെടുത്ത് റൂട്ട് മാപ്പ് തയ്യാറാക്കുന്നത് അവസാനിപ്പിച്ചു. റൂട്ട് മാപ്പ് കണ്ടു മാത്രം കൂടുതല്‍ ആളുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ഇതേ തുടര്‍ന്നാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. അതേസമയം, കാസർകോട്ടെ കൊവിഡ് ബാധിതരായ പൂച്ചക്കാട് സ്വദേശിയും തളങ്കര സ്വദേശിയും കൂടുതൽ പേരുമായി വ്യാപക സമ്പർക്കം നടത്തിയതായി വ്യക്തമായി. നേരത്തെ എരിയാൽ സ്വദേശിയായ കൊവിഡ് ബാധിതനും സമാനമായ രീതിയിൽ സമ്പർക്കം നടത്തിയിരുന്നു.

രോഗികൾ ക്വാറന്റൈൻ നിർദ്ദേശം പാലിക്കാതെ കറങ്ങി നടന്നത് അധികൃതർക്ക് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ജില്ലയിലെ 17 പേർക്കാ കൊവിഡ്ണ് ബാധ സ്ഥിരീകരിച്ചത്. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. എന്നാൽ ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വന്ന ഉത്തരവ് പ്രകാരം ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെയുള്ളവയുടെ വിൽപനകേന്ദ്രങ്ങൾ രാവിലെ 10 മണി മുതൽ വൈകിട്ട് ഏഴ് മണിവരെ തുറന്ന് പ്രവർത്തിക്കണമെന്നും പറയുന്നു.

you may also like this video;