ട്രെയിനുകളിൽ പാൻട്രികാർ നിർത്തലാക്കാനൊരുങ്ങി റെയിൽവേ

Web Desk

ന്യൂഡൽഹി

Posted on October 21, 2020, 9:33 am

ദീ​ർ​ഘ​ദൂ​ര ​ട്രെ​യി​നു​ക​ളി​ൽ​നി​ന്ന്​ പാ​ൻ​ട്രി​കാ​ർ നിർത്തലാക്കാനൊരുങ്ങി റെ​യി​ൽ​വേ. പാ​ൻ​ട്രി​കാ​റി​നു​ പ​ക​രം എ സി ത്രീ​ട​യ​ർ കോ​ച്ചു​ക​ളാ​ക്കി കൂ​ടു​ത​ൽ വ​രു​മാ​നം നേ​ടു​ന്ന​തിന്റെ ഭാ​ഗ​മാ​യാ​ണ്​ ന​ട​പ​ടി. പാ​ൻ​ട്രി​കാ​ർ സം​വി​ധാ​നം വ​ഴി റെ​യി​ൽ​വേ​ക്ക്​ ലാ​ഭ​മു​ണ്ടാ​യി​രു​ന്നി​ല്ല. പ​ക​രം, ത്രീ​യ​ട​ർ എ സി കോ​ച്ചു​ക​ളാ​ക്കു​ന്നതോടെ ടി​ക്ക​റ്റ്​ ഇ​ന​ത്തി​ൽ 1,400 കോ​ടി ല​ഭി​ക്കു​മെ​ന്നാ​ണ്​ റെ​യി​ൽ​വേ​യു​ടെ കണക്കുകൂട്ടൽ.

സ​ർ​വി​സു​ക​ൾ ലാ​ഭ​ത്തി​ലാ​ക്കു​ന്ന​തിന്റെ ഭാ​ഗ​മാ​യി ട്രെ​യി​നു​ക​ളി​ലെ പാ​ൻ​ട്രി​കാ​ർ സം​വി​ധാ​നം നി​ർ​ത്ത​ലാ​ക്ക​ണ​മെ​ന്ന്​ റെ​യി​ൽവേ ​മ​ന്ത്രി പി​യൂ​ഷ്​ ഗോ​യ​ലി​ന്​ തൊ​ഴി​ലാ​ളി യുണിയനായ ഓൾ ഇ​ന്ത്യ റെ​യി​ൽ​വേ മെ​ൻ​സ്​ ഫെ​ഡ​റേ​ഷ​ൻ നി​ർ​ദേ​ശം സമർപ്പിച്ചിരുന്നു.

ഈ ​നി​ർ​ദേ​ശം റെ​യി​ൽ​വേ ന​ട​പ്പാ​ക്കു​മെ​ന്ന്​ മ​ന്ത്രാ​ല​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ വ്യ​ക്​​ത​മാ​ക്കി. പാ​ൻ​ട്രി​കാ​ർ സം​വി​ധാ​നം മാ​റ്റി യാ​ത്ര​ക്കാ​ർ​ക്കു​ള്ള കോ​ച്ചാ​ക്കി മാ​റ്റ​ണം. ഭ​ക്ഷ​ണം റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ​നി​ന്ന്​ ബാ​സ്​​ക്ക​റ്റു​ക​ളി​ലാ​ക്കി യാ​ത്ര​ക്കാ​ർ​ക്ക്​ എ​ത്തി​ച്ചു നൽകും.

Eng­lish sum­ma­ry; stop pantry cars on trains

You may also like this video;