അധിനിവേശ ശ്രമങ്ങള്‍ക്കിടെ റഷ്യന്‍ സൈന്യം ഉക്രെയ്ന്‍ ജനതയെ ബലാത്സംഗം ചെയ്യുന്നതിനെതിരെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ വിവസ്ത്രയായി പ്രതിഷേധിച്ച് ഉക്രെയ്ന്‍ മനുഷ്യാവകാശ പ്രവര്‍ത്തക. ഉക്രേനിയൻ പതാകയുടെ നിറത്തിൽ “ഞങ്ങളെ ബലാത്സംഗം ചെയ്യുന്നത് നിർത്തുക’ എന്ന് ദേഹത്ത് പെയിന്റ് ചെയ്താണ് പ്രവര്‍ത്തക ഫെസ്റ്റിവലില്‍ പങ്കെടുക്കാനെത്തിയത്. തുടര്‍ന്ന് ഫെസ്റ്റിവല്‍ സംഘാടകര്‍ യുവതിയെ കാര്‍പെറ്റില്‍ നിന്നും പിടിച്ചുമാറ്റി. മേല്‍വസ്ത്രം ധരിക്കാതെ അടിവസ്ത്രം മാത്രം ധരിച്ചെത്തിയ യുവതി ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മുമ്പില്‍ ഫോട്ടോയ്ക്കായി പോസ് ചെയ്യുകയും ചെയ്തു. പ്രതിഷേധത്തെത്തുടര്‍ന്ന് കാന്‍ ഫിലിം ഫെസ്റ്റിവല്‍ ചടങ്ങുകള്‍ അല്‍പ്പസമയത്തേക്ക് തടസപ്പെട്ടു.
മുമ്പ് റഷ്യൻ സൈന്യം കൈവശപ്പെടുത്തിയിരുന്ന പ്രദേശങ്ങളിൽ, ചെറിയ കുട്ടികളെ ലൈംഗികമായി ആക്രമിച്ചതുൾപ്പെടെ നൂറുകണക്കിന് ബലാത്സംഗ കേസുകളുടെ റിപ്പോർട്ടുകൾ അന്വേഷകർക്ക് കഴിഞ്ഞ മാസം ലഭിച്ചിട്ടുണ്ടെന്ന് ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി വെളിപ്പെടുത്തിയിരുന്നു.ചൊവ്വാഴ്ച നടന്ന കാൻ ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങിൽ മുൻ നടന്‍ കൂടിയായ സെലെൻസ്‌കി തന്റെ രാജ്യത്തിന് സഹായമഭ്യര്‍ത്ഥിച്ച് ഒരു വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു.
Une activiste SCUM s’introduit sur le tapis rouge du festival de #Cannes2022 pour dénoncer les violences sexuelles infligées aux ukrainiennes dans le contexte de la guerre.#cannes2022redcarpet pic.twitter.com/cGEJDghD2k
— SCUM (@scum_officiel) May 20, 2022
കഴിഞ്ഞ മാസം ഉക്രെയ്നിൽ കൊല്ലപ്പെട്ട ലിത്വാനിയൻ സംവിധായകൻ മാന്താസ് ക്വേദരാവിഷ്യസിന്റെ ഡോക്യുമെന്ററി “മാരിയൂപോളിസ് 2” കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഉക്രെയ്നിലെ പ്രതിസന്ധിയിലായ ചലച്ചിത്ര നിർമ്മാതാക്കൾക്ക് ശനിയാഴ്ച കാന്‍ ഫെസ്റ്റിവലില്‍ പ്രത്യേക അവസരം ഒരുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.
English Summary: ‘Stop raping us’: Naked activist protests against Russia at Cannes Film Festival
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.