October 1, 2022 Saturday

Related news

September 20, 2022
December 8, 2020
October 12, 2020
September 11, 2020
August 11, 2020
June 30, 2020
February 23, 2020
February 13, 2020

കേരളത്തിലോടുന്ന തീവണ്ടികൾ നിർത്തലാക്കുന്നത് പ്രതിഷേധാർഹം; കാനം

Janayugom Webdesk
തിരുവനന്തപുരം
September 11, 2020 10:16 pm

കേരളത്തിൽ ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടികൾ നിർത്തലാക്കാനുള്ള തീരുമാനം റയിൽവേ പിൻവലിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടു.

കോവിഡ് 19 കാലത്തെ നിയന്ത്രണങ്ങളിൽ കേന്ദ്ര സർക്കാർ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കുന്ന സമയത്താണ് നിലവിലുള്ള പരിമിതമായ യാത്രാ സൗകര്യംപോലും നിഷേധിക്കുന്നത്. കോവിഡിന്റെ മറവിൽ സ്വകാര്യവൽക്കരണം വ്യാപകമാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണോ തീവണ്ടികൾ റദ്ദാക്കാനുള്ള തീരുമാനമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജനങ്ങളോടുള്ള വെല്ലുവിളി തിരുത്താൻ കേന്ദ്ര ഗവണ്മെന്റ് അടിയന്തരമായി ഇടപെടണം.

കൂടുതൽ പാസഞ്ചർ തീവണ്ടികൾ ഓടിച്ചും ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടികൾക്ക് കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ചും യാത്രാദുരിതം പരിഹരിക്കണമെന്ന് കാനം രാജേന്ദ്രൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Eng­lish sum­ma­ry; Stop­ping trains to Ker­ala is objec­tion­able; kanam

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.