ബ്രിട്ടനില്‍ സിയറ കൊടുങ്കാറ്റ്: വൈദ്യുതി ബന്ധം താറുമാറായി, പതിനായിരങ്ങള്‍ ഇരുട്ടില്‍
By Janayugom Webdesk
February 10, 2020
സിയറ കൊടുങ്കാറ്റ് വീശിയടിച്ചതോടെ ഇരുപതിനായിരത്തോളം വീടുകളിലെ വൈദ്യുതബന്ധം താറുമാറായി. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ18,500ലേറെ വീടുകളിലെ വൈദ്യുതി ബന്ധം തകര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്തു.കിഴക്കന്‍, തെക്ക് കിഴക്കന്‍ ഇംഗ്ലണ്ടിലാണ് വൈദ്യുതി ബന്ധം തകരാറിലായത്. 2800 വീടുകളില്‍ വൈദ്യുതി നിലച്ചതായി വെസ്റ്റേണ്‍ പവര്‍ ഡിസ്ട്രിബ്യൂഷന്‍ അറിയിച്ചു. ഇവ ഇനിയും പുനഃസ്ഥാപിക്കാനായിട്ടില്ല. കൊടുങ്കാറ്റിനെ തുടര്‍ന്ന് അതിശക്തമായ മഞ്ഞുവീഴ്ചയും ഉണ്ടാകുന്നുണ്ട്.
20 സെന്റിമീറ്ററോളം മഞ്ഞുവീഴ്ച ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ഇതോടെ ഗതാഗതവും തടസപ്പെട്ടിട്ടുണ്ട്. ചിലയിടങ്ങളില്‍ ഒന്നരമാസത്തെ മഴ ഒറ്റദിവസം കൊണ്ട് പെയ്തു. മണിക്കൂറില്‍ 90 മൈല്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. 178 വെള്ളപ്പൊക്ക മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. വിമാനങ്ങളും ബോട്ടുകളും റദ്ദാക്കിയിട്ടുണ്ട്. ചിലത് വൈകി ഓടുന്നുവെന്നും അധികൃതര്‍ അറിയിച്ചു. വെള്ളപ്പൊക്കവും കടപുഴകിയ മരങ്ങളും മിക്കയിടങ്ങളിലും യാത്രയെ തടസപ്പെടുത്തുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.