ഓസ്ട്രേലിയയില്‍ കാട്ടുതീയ്ക്ക് പിന്നാലെ നാശം വിതച്ച് ശക്തമായ കൊടുങ്കാറ്റും ചുഴലിക്കാറ്റും. ന്യൂ സൗത്ത് വെയില്‍സിലും വിക്ടോറിയയിലുമാണ് കനത്ത കൊടുംങ്കാറ്റും പേമാരിയുമുണ്ടായത്. കനത്ത മഴയ്ക്കു പിന്നാലെ ആലിപ്പഴം വന്‍തോതില്‍ വീഴുന്നതും നാശനഷ്ടങ്ങൾക്കിടയായി.
ആലിപ്പഴവീഴ്ചയില്‍ മെല്‍ബണിലും കാന്‍ബറയിലും വീടുകളുടെയും കാറുകളുടെയും ചില്ലുകള്‍ തകര്‍ന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. വൊള്ളപ്പൊക്കത്തെ തുടര്‍ന്ന് ക്യൂന്സ്ലന്ഡിലെ പ്രധാന പാതകളെല്ലാം ശനിയാഴ്ച മുതല്‍ അടച്ചിട്ടു. വീടുകളും വിനോദസഞ്ചാര മേഖലകളും പലിയിടത്തും വെള്ളത്തിനിടയിലാണ്.
അതേസമയം നോര്‍ത്ത് സൗത്ത് വെയില്‍സില്‍ 69 സ്ഥലങ്ങളില്‍ കഴിഞ്ഞ ദിവസവും തീ പടര്‍ന്നു കൊണ്ടിരിക്കുകയാണ്. തീയണയ്ക്കാന്‍ ശക്തമായ മഴ തീ അണയാൻ സഹായിക്കുമെന്ന് കരുതിയെങ്കിലും ചുഴലിക്കാറ്റും പേമാരിയും കനത്ത നാശനഷ്ടമാണ് വിതയ്ക്കുന്നത്. ഇത് അധികൃതരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കനത്ത ചൂടും ശക്തമായ കാറ്റും തുടരുന്നത് കാട്ടുതീ ഭീഷണി വര്‍ധിപ്പിക്കുകയാണ്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.