ഇസ്രത്​ ജഹാന്‍ കേസ്: മുന്‍ പൊലീസ്​ ഉദ്യോഗസ്ഥരെ വെറുതെ വിട്ടു

Web Desk
Posted on May 02, 2019, 3:52 pm

ഇസ്രത്​ ജഹാന്‍ വ്യാജ ഏറ്റമുട്ടല്‍ കേസില്‍​ മുന്‍ ഗുജറാത്ത്​​ പൊലീസ്​ ഉദ്യോഗസ്ഥരായ ഡി.ജി വന്‍സാര, എന്‍​​ കെ അമിന്‍ എന്നിവരെ സി.ബി.ഐ കോടതി വെറുതെവിട്ടു. ഈ കേസുമായി ബന്ധപ്പെട്ട്​ ഇരുവര്‍ക്കുമെതിരായ എല്ലാ ശിക്ഷാ നടപടികളും നിറുത്തിവയ്‌ക്കാനും പ്രത്യേക സി.ബി.ഐ കോടതി ഉത്തരവിട്ടു​. തങ്ങള്‍ക്കെതിരായ കേസ്​ റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ട് ഡി.ഐ.ജി​ വന്‍സാരയും എസ്​.പി അമിനും നല്‍കിയ ഹര്‍ജി പരിഗണിച്ചാണ്​ കോടതി ഉത്തരവ്​.