Saturday
14 Dec 2019

നാളികേര കർഷകരുടെ ഉന്നമനം അധികൃതരുടെ ഭാഗത്ത് നിന്നും നടപടി ഉണ്ടാകണമെന്ന ആവശ്യം ഉയരുന്നു.

By: Web Desk | Wednesday 16 January 2019 7:27 PM IST


coconut
മാനന്തവാടി: പ്രളയത്തെ തുടർന്ന് മാനന്തവാടിയിലും പരിസര പ്രദേശങ്ങളിലും തെങ്ങ് കൃഷി നാമാവശേഷമായി മാറി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നിലനിൽപ്പിനായി പെടാപ്പാട് പെടുന്ന കേര കർഷകരെ സംരക്ഷിക്കുന്നതിനായി ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ അടിയന്തിരമായി ഇടപ്പെടണമെന്ന് ആവശ്യം ഉയരുന്നു.
മാനന്തവാടി ബ്ളോക്കിൽ 23 നാളികേര ഉൽപ്പാദക സംഘങ്ങളാണ് പ്രവർത്തിക്കുന്നത്.ഇവ കേന്ത്ര നാളികേര വികസന ബോർഡിൽ രജിസ്റ്റർ ചെയ്തവയാണ്. മാനന്തവാടി ഫെഡറേഷൻ ഓഫ് കോക്കനട്ട് പ്രൊഡ്യുസേഴ്സ് സൊസൈറ്റിയിൽ 11 നാളികേര സംഘങ്ങളിലായി 1500 ഓളം കൃഷിക്കാരും 44000കായ്ഫലമുള്ള തെങ്ങുകളുമുണ്ട്. വള്ളിയൂർക്കാവിൽ മാനന്തവാടി നഗരസഭയുടെ കെട്ടിടം ഫെഡറേഷന് കുറഞ്ഞ വാടകക്ക് നൽകിയിട്ടുണ്ട്. ഇവിടെ നാളികേരം സംഭരണത്തിനും കേരകർഷകരുടെ നാളികേരം സംഭരിച്ച് കൊപ്രയാക്കി ഈ കെട്ടിടത്തിൽ കൊപ്രമില്ല് സ്ഥാപിച്ച് ശുദ്ധമായ വെളിച്ചെണ്ണ ആട്ടിയെടുത്ത് വിപണിയിൽ വിൽപ്പന നടത്തുന്നതിനുമുളള പദ്ധതി ഫെഡറേഷൻ തയ്യാറാക്കി കൊണ്ടിരിക്കുകയാണ്.ഇത് കേരകർഷകർക്ക് ഏറെ ആശ്വാസകരമായി മാറും. മില്ല് യഥാർത്ഥ്യമാകുന്നതൊടെ കുടിയ വിലക്ക് കർഷകരിൽ നിന്നും നാളികേരം സംഭരിക്കാൻ സാധിക്കും.കോക്കനട്ട് പോയിന്റ്, കൊപ്ര മില്ല്, ഉപകരണങ്ങൾ, തേങ്ങ പോളിക്കുന്ന യന്ത്രം എന്നിവക്ക് ആവശ്യമായ ഫണ്ട് അനുവദിക്കണമെന്നാണ് കർഷകരുടെ ആവശ്യം.ഇത് സംബന്ധിച്ച് എം എൽ എ ഉൾപ്പെടെയുള്ളവർക്ക് നിവേദനം നൽകിയതായി ഫെഡറേഷൻ പ്രസിഡണ്ട് എം ജെ വർക്കി പറഞ്ഞു. വലിയ പ്രതീക്ഷകളോടെ ആരംഭിച്ച നീര ഉത്പന്നങ്ങൾക്ക് വേണ്ടത്ര വിപണി കണ്ടെത്താനാകാത്ത സാഹചര്യത്തിൽ ഏറെ ദുരിതമനുഭവിക്കുന്ന കേര കർഷകരെ സഹായിക്കുന്നതിന് അടിയന്തിര ഇടപപ്പെടലുകൾ ഉണ്ടായെ മതിയാവു.