പന്ന്യൻ രവീന്ദ്രൻ

ബ്യൂണസ് ഐറിസ്

November 26, 2020, 10:09 pm

നെഞ്ചിൽ ഫുട്ബോളും മനസിൽ മനുഷ്യസ്നേഹവും; ഡീഗോയുടെ രാഷ്ട്രീയം

Janayugom Online

പന്ന്യൻ രവീന്ദ്രൻ

ഇടം കാലില്‍ ഫിഡൽ കാസ്ട്രോയുടെയും വലം കയ്യിൽ ചെ ഗുവേരയുടെയും ചിത്രങ്ങൾ പച്ചകുത്തി, മാലോകരോട് തന്റെ രാഷ്ട്രീയം പങ്കുവച്ച ഇതിഹാസ നായകൻ കളമൊഴിയുമ്പോൾ ലോക ഫുട്ബോൾ ആരാധകരുടെ ഇടനെഞ്ച് വിങ്ങുകയാണ്. ഡീഗോ മറഡോണയുടെ കളിവേഗത്തിനൊപ്പം ഉയർന്ന ആ­­രവങ്ങൾ ജനമനസുകളുടെ താഴ്‌വരയിൽ നിന്നും എക്കാലത്തും മുഴങ്ങും. ദൈവത്തിന്റെ ആ കൈ­കളും മാന്ത്രികമായ ആ കാലുകളും എന്നും ജ്വലിക്കുന്ന ഓർമ്മകളുടെ ഗ്യാലറിയിലുണ്ടാകും. താങ്ങാവുന്നതിനുമപ്പുറമാണ് അർജന്റീനയ്ക്ക് മറഡോണയുടെ വേർപാട്. ഫുട്ബോളിനെ സ്നേഹിക്കുന്ന ഇന്ത്യയും വിശിഷ്യാ കേരളവും ഈ വാർത്ത ഞെട്ടലോടെയാണ് ലോകത്തോടൊപ്പം ശ്രവിച്ചത്. ഫുട്ബോൾചക്രവർത്തിയായ പെലെയെപ്പോലെ ആദരവ് നേ­ടിയെടുത്ത കായികതാരമാണ് മറഡോണ.

അർജന്റീനയുടെ അഭിമാനം ഉയർത്തിപ്പിടിച്ച വിഖ്യാത താരമായ ഡീഗോ മറഡോണ 1986ലാണ് സ്വന്തം കഴിവുകൊണ്ട് മാത്രം ആ നാടിന് ലോ­ക­ചാമ്പ്യ­ൻ പട്ടം നേടിക്കൊ­ടുത്തത്. അന്നത്തെ മ­റഡോണയുടെ പ്ര­കടനം ഫു­ട്­ബോ­ൾ ലോകം ഇ­ന്നും ആ­വേശത്തോ­ടെ ഓർക്കുന്നുണ്ട്. മെ­ക്സിക്കോ­യിൽ പശ്ചിമ ജർമ്മനിയെ 3–2ന് തകർത്തുകൊണ്ട് ലോകകപ്പ് നേടിയപ്പോൾ ആരാധകർ ആവേ­ശപൂർവ്വം പറഞ്ഞു, ഇത് മറഡോ­ണയുടെ മാത്രം ലോ­ക­കപ്പാ­ണെന്ന്. ഒരു ടീമിനെ സ്വന്തം തോളി­ലേറ്റി­ക്കൊണ്ട് വിജയകാഹളം മുഴക്കാൻ മറ്റാർക്കും ആയില്ല. ക്വാ­ർട്ടറിൽ ഇംഗ്ലണ്ട് ആയിരുന്നു എതി­രാളികൾ അന്ന് അവർ ശക്തമായിരുന്നു. ആ മ­ത്സരമാണ് മറ­ഡോ­ണയുടെ ഇതിഹാസയാത്രയുടെ തുടക്കമെന്നത് യാഥാ­ർത്ഥ്യമാണ്. ‘ദൈവത്തിന്റെ കയ്യും എന്റെ തലയും’ എന്ന ദ്വയാർത്ഥ പ്രയോ­ഗത്താൽ സ്വന്തം ഗോളിനെ സ്ഥിരീകരിച്ച താരം, സത്യം കൈവിട്ടില്ലായിരുന്നു.

മയക്കുമരുന്നിന്റെ വശ്യതയിലേക്ക് ആഴ്‌ന്നിറങ്ങിയ മറഡോണ മുമ്പൊരിക്കൽ മരണത്തിന്റെ വക്കോ­ളമെത്തിയതാണ്. അർജന്റീനയിലെ ആരോഗ്യ­സ്ഥാ­പനങ്ങളെല്ലാം കയ്യൊഴിഞ്ഞപ്പോൾ ഫുട്ബോൾ ഇതി­ഹാസത്തെ ലോകത്തിന് തിരിച്ചുസമ്മാനിക്കാന്‍ തയ്യാ­റായത് ഫിദലും ക്യൂബയുമാണ്. ‘എന്റെ മരണം തങ്ങളുടെ കൈകൊണ്ടാവുന്നത് താങ്ങാവുന്ന­തിനുമപ്പു­റമാകും എന്ന കാരണത്താൽ അർജന്റീനയിലെ ക്ലി­നി­ക്കു­കളെല്ലാം എനിക്ക് മുന്നിൽ തുറന്നില്ല. പ­ക്ഷെ, ക്യൂബയുടെ വാതി­ലുകൾ ഫി­ഡ­ൽ തുറന്നിട്ടു. ഫിഡലി­ന്റെ പ്രോത്സാ­ഹനവും പ്രചോദനവും ജീവിതം നശി­ച്ചിട്ടി­ല്ലെ­ന്ന് തന്നെ ബോധ്യ­പ്പെടു­ത്തു­കയാ­യി­രുന്നു’-ഇത് പറയു­മ്പോ­­­ൾ ഉ­ന്മാ­ദല­ഹരി­യെ പൂർണ്ണമാ­യും ഉ­പേ­­ക്ഷി­ച്ച്, ലോ­­­ക­ത്തെ ലഹ­രി­­വിരുദ്ധ പോ­രാ­ട്ട­ത്തി­ന്റെ നാ­യ­കത്വം ഏറ്റെടു­ക്കാ­നുള്ള മന­സാ­യിരുന്നു മറഡോണയുടേത്.

ലോകമാകെ ആവേശപൂർവ്വം നടത്തിയ അദ്ദേ­ഹ­ത്തി­ന്റെ അറുപതാം പിറന്നാൾ ആഘോഷം അ­ടു­ത്തിടെയായിരുന്നു. അതിന്റെ അലയൊ­ലികൾ അട­ങ്ങും മുമ്പേയാണ് മറഡോണ ആശു­പത്രി­യി­ലാ­ണെ­ന്ന വാർത്ത വന്നത്. തലച്ചോ­റിനെ ബാ­ധിച്ച അ­സുഖത്തിൽ നിന്ന് മോച­നമാ­കുന്നേ­യു­ണ്ടാ­യിരു­ന്നു­ള്ളൂ. അതി­നിടെ­യാ­ണ് ലഹരിക്കെ­തി­രാ­യ ചികിത്സ­യും നടത്തേണ്ടിവന്നത്.

1994ലെ ലോകകപ്പിലാണ് ഉത്തേജകമരുന്ന് കഴി­­ച്ചതിന് മറഡോണയെ പുറത്താ­ക്കിയത്. യുഎസ്­എയി­ൽ നടന്ന ആ ടൂർണ­മെന്റ് ക്വാർ­ട്ടറിൽ അർ­ജ­ന്റീ­ന മടക്കയാത്രയാ­യി. ഉദിച്ചുയർന്നു പൊങ്ങി­യ താര­വിസ്മയം പൊടുന്നനെ നിഷ്‌പ്രഭമാകുന്ന പ്രതീതി­യാ­ണുണ്ടായത്. പിന്നീട് കുറെക്കാ­ലത്തേക്ക് മറ­ഡോ­ണ മൈതാനത്തിനു പുറത്തായിരുന്നു. മദ്യവും മ­യക്കുമരുന്നും അദ്ദേഹത്തിന്റെ ജീവിതം കവർ­ന്നെടുത്തു. ഈ ഘട്ടത്തിലാണ് ഫിഡൽ കാസ്ട്രോ രക്ഷ­യ്ക്കെത്തുന്നത്. മറഡോണയെ ബന്ധപ്പെടാൻ ശ്രമി­ച്ചെങ്കിലും അന്ന് സംസാരിക്കാനായത് അദ്ദേ­ഹത്തിന്റെ ഭാര്യയോ­ടായിരുന്നു. അവർ വിശദമായി വിവരങ്ങൾ കാസ്ട്രോയെ ധരിപ്പിച്ചു. കാസ്ട്രോയുടെ നിർ­ദ്ദേശപ്രകാരം ക്യൂബയിൽ­നിന്നും അയച്ച പ്രത്യേ­ക വിമാനത്തിൽ മറഡോണയെ ക്യൂ­ബയിലെത്തിച്ചു. അ­വിടത്തെ ചികിത്സയും ഫി­ഡലിന്റെ സാമീപ്യവും മറ­ഡോണയെ ആകെ മാറ്റിയെടു­ക്കുക­യായിരുന്നു. പ­ക്ഷെ ഫിഡൽ ഇല്ലാത്ത ലോകത്ത് നാല് വർഷം മാത്രമാണ് ഡീഗോ ജീവിച്ചത്. ഫിഡൽ പോയ അതേ ദിവസം ഡീഗോയും വിടപറഞ്ഞിരിക്കുന്നു. മരണത്തിലും ആ ബന്ധത്തിന്റെ ആഴം നിലനി­ൽക്കുന്നുവെന്നുവേണം കരുതാൻ. എന്നും സാമ്രാജ്യ­ത്വ വിരുദ്ധ പോരാട്ടത്തിന്റെ വക്താവാകാ­നും ഫിഡ­ലിന്റെ മനുഷ്യപക്ഷത്തെ പ്രച­രിപ്പിക്കാനും കളിക്കി­ടയിലും സൗഹൃദങ്ങൾ­ക്കിട­യിലും പരിശ്രമിച്ച ഫുട്ബോൾ രംഗത്തെ വിപ്ലവ­കാരിക്ക് ആദരാഞ്ജലികൾ.

Eng­lish sum­ma­ry; sto­ry on Dei­go  maradona