മനുഷ്യ മുഖവുമായി ഒരു വിചിത്ര മത്സ്യം- വീഡിയോ

Web Desk
Posted on November 10, 2019, 4:24 pm

ചൈന: മുന്യഷ്യന്റെ മുഖത്തോട് സാമ്യമുള്ള ഒരു മത്സ്യത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ചൈനയിലെ മിയാവോ ഗ്രാമത്തിലെ ജലാശയത്തില്‍ നിന്നുമാണ് ഈ അപൂര്‍വ്വ മത്സ്യത്തെ കണ്ടത്. മിയാവോ ഗ്രാമത്തിലെത്തിയ ഒരു യുവതിയാണ് ഈ അപൂര്‍വ്വ കാഴ്ചയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. യുവതി ഈ വീഡിയോ ഡെയിലി മെയിലിന് പങ്കുവയ്ക്കുകയും മൈക്രോബ്ലോഗിംഗ് സൈറ്റില്‍ ഇവര്‍ ഈ ക്ലിപ് പോസ്റ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് മറ്റ് സോഷ്യല്‍ മീഡിയാ പ്ലാറ്റ് ഫോമിലേയ്ക്ക് ഈ വീഡിയോ വളരെ വേഗമാണ് പ്രചരിച്ചത്. പതിനാല് സെക്കന്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോയില്‍ പൂര്‍ണ്ണമായും മനുഷ്യമുഖമുള്ള മത്സ്യത്തെയാണ് കാണാന്‍ സാധിക്കുക. മനുഷ്യന്റേതു പോലെയുള്ള കണ്ണുകളും മൂക്കും വായും ഇതിനുണ്ട്. സമൂഹമാധ്യമങ്ങളില്‍ അതിവേഗത്തിലാണ് ഈ വീഡിയോ പ്രചരിക്കുന്നത്.