അമ്മയ്ക്കൊപ്പം സ്കൂളിലേക്ക് നടന്നു പോയ രണ്ടാം ക്ലാസുകാരനെ പേപ്പട്ടി കടിച്ചു. ഇടുക്കി കട്ടപ്പനയിലാണ് സംഭവം. കൊച്ചുതോവാള പനയ്ക്കച്ചിറ ടിംസന്റെ മകൻ ഏഴ് വയസ്സുകാരൻ മെബിനാണ് പട്ടിയുടെ കടിയേറ്റ് ഗുരുതരമായി പരുക്കേറ്റത്. കണ്ണിലും മുഖത്തും കൈക്കും കടിയേറ്റ കുട്ടി അങ്കമാലിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
റോഡിലൂടെ നടന്നു പോയ മെബിന്റെ അടുത്തേക്ക് ഓടിയെത്തിയ പട്ടി കുട്ടിയുടെ ദേഹത്തേക്ക് ചാടിക്കയറി കടിക്കുകയായിരുന്നു. അമ്മയുടെയും കുട്ടിയുടെയും നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് പട്ടിയെ ഓടിച്ചശേഷം കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. മെബിനെ കടിച്ചശേഷം മറ്റ് രണ്ടുപേരെ കൂടി പട്ടി കടിച്ചിരുന്നു. ഇതോടെ നാട്ടുകാർ ചേർന്ന് പട്ടിയെ തല്ലിക്കൊല്ലുകയായിരുന്നു.
English Summary: stray dog attack
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.