മലപ്പുറത്ത് തെരുവ് നായ ആക്രമണം; നഴ്‌സറി വിദ്യാര്‍ത്ഥിയുള്‍പ്പെടെ അഞ്ചുപേര്‍ക്ക് കടിയേറ്റു

Web Desk
Posted on October 09, 2019, 4:58 pm

പൊന്നാനി: മലപ്പുറം ജില്ലയില്‍ വിവിധയിടങ്ങളില്‍ തെരുവ് നായ ആക്രമണം. നായയുടെ കടിയേറ്റ് അഞ്ചു പേര്‍ക്ക് പരിക്കേറ്റു. പൊന്നാനിയിലും വണ്ടൂരിലുമാണ് സംഭവം. നഴ്‌സറി വിദ്യാര്‍ഥിയക്കും കടിയേറ്റിട്ടുണ്ട്.

വണ്ടൂരില്‍ ആക്രമിക്കപ്പെട്ടവരെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പൊന്നാനിയില്‍ പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.