ഓടയില്‍നിന്നും തെരുവുനായ്ക്കള്‍ പുറത്തുകൊണ്ടുവന്ന പൊതികണ്ട് ജനം നടുങ്ങി

Web Desk
Posted on July 20, 2019, 3:57 pm

ചണ്ഡീഗര്‍: ഓടയില്‍ ഉപേക്ഷിക്കപ്പെട്ട നവജാതശിശുവിനെ തെരുവുനായ്ക്കള്‍ രക്ഷിച്ചു. ഹരിയാനയിലെ കൈതാലിലാണ് സംഭവം. പ്ലാസ്റ്റിക്കില്‍പൊതിഞ്ഞ് ഓടക്കുള്ളിലേക്ക് എറിഞ്ഞനിലയിലായിരുന്നു പെണ്‍കുഞ്ഞ്. പൊതി കടിച്ച് വെളിയിലെത്തിച്ച തെരുവുനായ്ക്കള്‍ അതിലേക്കുനോക്കി കുരക്കുന്നതുകണ്ട വഴിയാത്രക്കാരാണ് പൊതി അഴിച്ചുനോക്കി പൊലീസിനെ അറിയിച്ചത്. സമീപത്തെ സിസിടിവിയാണ് തെരുവുനായ്ക്കളുടെ കാരുണ്യം പുറംലോകത്തെ അറിയിച്ചത്. സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ പുലര്‍ച്ചെ നാലുമണിയോടെ ഒരു സ്ത്രീ പൊതി ഓടയിലേക്ക് എറിയുന്നതായി കണ്ടെത്തി. സിവില്‍ ആ   ശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തിലുള്ള  കുഞ്ഞ് അപകടനിലയിലാണിപ്പോഴും. കുട്ടിയെ ഉപേക്ഷിച്ച അജഞാത സ്ത്രീക്കെതിരെ പൊലീസ് കേസെടുത്തു.