Web Desk

പത്തനംതിട്ട

January 22, 2020, 2:18 pm

പത്തനംതിട്ടയില്‍ തെരുവ് നായയുടെ ആക്രമണം; 20 പേര്‍ക്ക് കടിയേറ്റു

Janayugom Online

പത്തനംതിട്ടയില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ 20 പേര്‍ക്ക് കടിയേറ്റു. പരിക്കേറ്റവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൃദ്ധരും വിദ്യാര്‍ഥികളും ഉള്‍പ്പടെയുള്ളവര്‍ക്കാണ് കടിയേറ്റത്.

നഗരത്തിന്റെ പല പ്രദേശങ്ങളിലൂടെ ഓടി നടന്നാണ് തെരുവ് നായ ആക്രമണം നടത്തിയത്. നായയ്ക്ക് പേ ബാധയെന്ന് സംശയത്താല്‍ നാട്ടുകാര്‍ നായയെ തല്ലിക്കൊന്നു.