March 30, 2023 Thursday

Related news

March 29, 2023
March 27, 2023
March 26, 2023
March 25, 2023
March 20, 2023
March 18, 2023
March 17, 2023
March 16, 2023
March 14, 2023
March 13, 2023

ഇടുക്കിയില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്

Janayugom Webdesk
ചെറുതോണി
May 26, 2020 9:13 am

ഇടുക്കിയില്‍ വീണ്ടും തെരുവ് നായയുടെ ആക്രമണം. ചെറുതോണി ടൗണിലും ബസ് സ്റ്റാന്റില്‍ ബസ് കാത്ത് നിന്ന യാത്രക്കാര്‍ക്കും തെരുവ് നായയുടെ കടിയേറ്റു. ഇന്നലെ വൈകിട്ട് 4.30ടെയാണ് സംഭവം. മുട്ടം സ്വദേശിയായ പുത്തന്‍പുരക്കല്‍ സജീഷ്(35), വഴിത്തല ശ്യാം(32), സ്വകാര്യ ബസ് ഉടമ നാരകക്കാനം ഞാവള്ളില്‍ ജെബിന്‍(42) എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്.

ഇവരെ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നായ്ക്കളെ നാട്ടുകാരും വ്യാപാരികളും ചേര്‍ന്ന് ‌ ഓടിക്കുകയായിരുന്നു. ചെറുതോണിയിലും പരിസരത്തും തെരുവുനായ ശല്യം നാളുകളായി വര്‍ദ്ധിച്ചിരിക്കയാണ്. ഇടുക്കി മെഡിക്കല്‍ കോളേജാശുപത്രിയിലെ ജീവനക്കാരെ തെരുവുനായ ആഴ്ചകള്‍ക്ക് മുന്‍പ് ആക്രമിച്ചിരുന്നു.

ENGLISH SUMMARY:street dog attack
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.