Web Desk

നെടുങ്കണ്ടം

October 13, 2021, 7:11 pm

തെരുവ് നായുടെ ശല്യത്തില്‍ നെടുങ്കണ്ടം

Janayugom Online
. നെടുങ്കണ്ടം ടൗണില്‍ എത്തിയ യുവതി തെരുവ് നായ കണ്ട് പകച്ച് നിന്നപ്പോള്‍.

നായക്കളുടെ ശല്യത്തില്‍ പൊറുതിമുട്ടി നെടുങ്കണ്ടം. രാത്രി പകല്‍ എന്നിങ്ങനെയില്ലാതെ നെടുങ്കണ്ടം ടൗണ്‍ അടക്കം കൈയ്യടക്കിയിരിക്കുകയാണ് നായകൂട്ടം. കോളേജ് കുട്ടികള്‍, പ്രായമായവര്‍, സ്ത്രികള്‍, കുട്ടികള്‍ എന്നിവരാണ് ഇതിന്റെ ശല്യത്തില്‍ ഏറ്റവും കൂടുതല്‍ വലയുന്നത്. കൂട്ടത്തോടെയും അല്ലാതെയും എത്തുന്ന നായ്കള്‍ ആളുകളുടെ വളരെ അടുത്തേയ്ക്ക് എത്തുന്നതോടെ പേടിച്ച് പരിഭ്രാന്തരാകും.

വ്യാപരസ്ഥാനപനങ്ങളുടെ മുമ്പില്‍ നായ്ക്കള്‍ കിടക്കുന്നതും സാധനം വാങ്ങുവാന്‍ എത്തുന്നവരുടെ അടുത്തേയ്ക്ക് നായകള്‍ ചെല്ലുന്നതുമൂലം കച്ചവടത്തെ വളരെ പ്രതീകൂലമായി ബാധിക്കുന്നതായി വ്യാപാരികള്‍ പറയുന്നു.കോവിഡ് കാലത്ത് ചില സന്നദ്ധസംഘടനകള്‍ ഇവയ്ക്ക് ഭക്ഷണം നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ഭക്ഷണം ലഭിക്കാതെ വന്നതോടെ ഇവ അക്രമാസക്തരായി മാറുന്നതായും പറയുന്നു.

ഇവയെ എത്രയും പെട്ടെന്ന് ഒഴിവാക്കുവാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യം.നായ്ക്കളുടെ വന്ധ്യകരണവുമായി ബന്ധപ്പെട്ട് എബിസി പ്രോഗ്രാമിന്റെ ഭാഗമായി ഒരു ലക്ഷത്തോളം തുക ജില്ലാ മ്യഗസംരക്ഷണ വകുപ്പിന് നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് അടച്ചുകഴിഞ്ഞു. തെരുവില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന നായക്കളെ വന്ധ്യകരണ പരിപാടി ഉടന്‍ മൃഗസംരക്ഷവകുപ്പ് അധികൃതര്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണെന്ന് നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ.വി അജികുമാര്‍ പറഞ്ഞു.