14 April 2024, Sunday

“അശ്വന്ത് എങ്ങിനെ ഇങ്ങിനെയായി”; ലഹരി വിരുദ്ധ സന്ദേശവുമായി തെരുവ് ചിത്രീകരണം

സ്വന്തം ലേഖകൻ
മാവൂർ
November 22, 2022 4:39 pm

ലഹരി വിരുദ്ധ സന്ദേശവുമായി ഒരുക്കിയ തെരുവ് ചിത്രീകരണം ശ്രദ്ധേയമാകുന്നു. ലഹരിക്കെതിരെ തിരിച്ചറിവു പകരുന്ന ‘അശ്വന്ത് എങ്ങനെ ഇങ്ങനെയായി’ എന്ന തെരുവു ചിത്രീകരണവുമായി മാവൂർ കച്ചേരികുന്ന് നൻമ റസിഡൻസ് അസോസിയേഷനാണ് രംഗത്തെത്തിയത്. ലഹരിക്കെതിരെയുള്ള ബോധവൽക്കരണ പ്രവർത്തനത്തിന്റെ ഭാഗമായാണ് അസോസിയേഷൻ ഇങ്ങനെയൊരാശയത്തിന് നേതൃത്വം നൽകിയത്. നാടക പ്രവർത്തകനായ മാവൂർ വിജയൻ സംവിധാനം ചെയ്ത തെരുവ് ചിത്രീകരണം ഇതിനകം നിരവധി വേദികളിലാണ് പകർന്നാടിയത്.

മാവൂർ വിജയനും പ്രമുഖ നാടക നടിയായ എ കെ ഇന്ദിരയും അശ്വന്ത് കണ്ണിപറമ്പും വേഷമിട്ട നാടകം മാവൂർ ബസ്റ്റാന്റ് പരിസരത്താണ് ആദ്യം അവതരിപ്പിച്ചത്. മദ്യപാനിയായ അച്ഛനെ മാതൃകയാക്കി മകൻ ലഹരിക്ക് അടിമയാകുന്നതും കുടുംബ പ്രശ്നങ്ങളുമാണ് തെരുവ് ചിത്രീകരണത്തിന്റെ ഇതിവൃത്തം. അരുത് ലഹരി എന്ന ആശയമുയർത്തിയാണ് തെരുവ് ചിത്രീകരണം അവസാനിക്കുന്നത്.
മാവൂരിൽ നടന്ന ആദ്യ അവതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് കെ പി ദിലീപ് അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ എം അപ്പുകുഞ്ഞൻ, ഗ്രാമപഞ്ചായത്ത് അംഗം ഗീതാമണി, അസോസിയേഷൻ സെക്രട്ടറി വ്യാസ് പി റാം, കെ ജി പങ്കജാക്ഷൻ, എം ധർമ്മജൻ, ഒ എം നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.

Eng­lish Sum­ma­ry: Street play with anti-drug message
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.