റേഷന്‍ വ്യാപാരികള്‍ക്ക് കമ്മിഷന്‍ നല്‍കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും: പി തിലോത്തമന്‍

Web Desk
Posted on September 14, 2019, 4:57 pm

തിരുവനന്തപുരം: റേഷന്‍ വ്യാപാരികളുടെ കമ്മിഷനില്‍ കുടിശിക വരുത്തി ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമന്‍. ഓണക്കാലത്തും കമ്മിഷന്‍ വിതരണം ചെയ്യാത്ത താലൂക്ക് സപ്ലൈ ഓഫിസുകള്‍ കണ്ടെത്തി കര്‍ശന നടപടിയെടുക്കാന്‍ മന്ത്രി പി തിലോത്തമന്‍ നിര്‍ദേശിച്ചു.

ഓണത്തിന് വ്യാപാരികള്‍ക്ക് കമ്മിഷന്‍ ലഭിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ പണം അനുവദിച്ചെങ്കിലും താലൂക്ക് സപ്ലൈ ഓഫിസുകളില്‍ വൈകിക്കുന്നെന്നാണ് വ്യാപാരികള്‍ പരാതിയില്‍ പറയുന്നു.

ചില താലൂക്ക് സപ്ലൈ ഓഫിസര്‍മാര്‍ തിരക്കിന്റെ പേരുപറഞ്ഞ് കമ്മിഷന്‍ വൈകിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. മിക്ക താലൂക്കുകളിലും ഓഗസ്റ്റിലെ കമ്മിഷന്‍ നല്‍കിയിട്ടില്ല. ചിലയിടങ്ങളില്‍ ജൂലൈയിലേതും കുടിശികയാണ്.

കഴിഞ്ഞ വര്‍ഷത്തെ പ്രളയ സമയത്തു സൗജന്യ റേഷന്‍ നല്‍കിയതിന്റെ കമ്മിഷന്‍ തിരുവനന്തപുരം, ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളില്‍ നല്‍കിയിട്ടില്ലെന്നു വ്യാപാരികള്‍ പറയുന്നു. ഇതിനും പണം അനുവദിച്ചതാണ്. പ്രശ്‌നം ചൂണ്ടിക്കാട്ടി റേഷന്‍ വ്യാപാരി സംഘടനകള്‍ മന്ത്രിക്കു നിവേദനം നല്‍കിയിരുന്നു. ഇതിന്മേലാണ് മന്ത്രി നടപടിക്കൊരുങ്ങുന്നത്.

YOU MAY LIKE THIS VIDEO ALSO