Web Desk

കൊച്ചി

March 28, 2020, 2:04 pm

കോവിഡ് മരണം; കര്‍ശന വ്യവസ്ഥകളോടെ മൃതദേഹം സംസ്കരിക്കും

Janayugom Online

കേരളത്തില്‍ ആദ്യ കോവിഡ് മരണം സംഭവിച്ചതോടെ മൃതദേഹം സംസ്കരിക്കുന്നതിലും കര്‍ശന വ്യവസ്ഥകള്‍. കൊവിഡ് പ്രൊട്ടേകോൾ പൂര്‍ണ്ണമായും പാലിച്ചാണ് മ‍ൃതദേഹം സംസ്കരിക്കുക. ആരോഗ്യ വകുപ്പ് അധികൃതര്‍, ജില്ലാ ഭരണകൂടം എന്നിവരുടെ നിരീക്ഷണത്തിലാകും സംസ്കാര ചടങ്ങുകള്‍.

എല്ലാ തരത്തിലുമുള്ള രോഗവ്യാപന സാധ്യതയെല്ലാം ഒഴിവാക്കിയാണ് ആശുപത്രിയില്‍ നിന്ന് മൃതദേഹം വിട്ട് കൊടുത്തത്. സംസ്കാര ചടങ്ങില്‍ അധികം ആളുകള്‍ പങ്കെടുക്കാൻ പാടില്ലെന്നും ചടങ്ങില്‍ പങ്കെടുക്കുന്നവരും മൃതദേഹം കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനത്തിലെ ഡ്രൈവറടക്കം എല്ലാവരും 14 ദിവസം നിരീക്ഷണത്തില്‍ കഴിയണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മുഖം മാത്രം കാണാനുള്ള സൗകര്യത്തിലാണ് മൃതദേഹം വിട്ട് നൽകിയത്. സുരക്ഷിത അകലത്തില്‍ നിന്ന് മാത്രമേ സംസ്കാര ചടങ്ങുകള്‍ നടത്താനും കഴിയൂ. മതപരമായ ചടങ്ങുകള്‍ എല്ലാം ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

Eng­lish Sum­ma­ry: Strict con­di­tions for cre­ma­tion in Covid death.

you may also like this video;