Web Desk

തിരുവനന്തപുരം:

June 02, 2020, 8:49 pm

കണ്ടെയിൻമെന്റ് സോണിൽ കർശന നിയന്ത്രണം

Janayugom Online

ആരോഗ്യം, ഭക്ഷണവിതരണം, ശുചീകരണം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവരൊഴികെ ആർക്കുംതന്നെ കണ്ടെയിൻമെന്റ് മേഖലയിലേക്കോ അവിടെനിന്ന് വെളിയിലേക്കോ യാത്രചെയ്യാൻ അനുവാദമുണ്ടാകില്ല. കണ്ടെയിൻമെന്റ് മേഖലകൾ ദിനംപ്രതി മാറുന്നതിനാൽ ദിവസവും രാവിലെ തന്നെ ആവശ്യമായ സ്ഥലങ്ങളിൽ പൊലീസ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.

രാത്രി ഒമ്പത് മുതൽ രാവിലെ അഞ്ച് വരെ കർഫ്യു കർശനമായി നടപ്പാക്കും. വളരെ അത്യാവശ്യമുളള കാര്യങ്ങൾക്ക് പൊലീസ് സ്റ്റേഷനിൽ നിന്ന് പാസ് വാങ്ങി മാത്രമേ ഈ സമയത്ത് യാത്ര അനുവദിക്കൂ. രാവിലെ അഞ്ചിനും രാത്രി ഒമ്പതിനുമിടയിൽ സ്വകാര്യവാഹനങ്ങളിൽ ജില്ലവിട്ട് യാത്ര ചെയ്യുന്നതിന് പാസ് ആവശ്യമില്ല. കാറുകളിൽ മുൻസീറ്റിൽ ഡ്രൈവറുൾപ്പെടെ രണ്ട് പേർക്ക് യാത്ര ചെയ്യാം. പിൻസീറ്റിലും രണ്ട് പേർക്ക് യാത്ര ചെയ്യാം. ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്കാണ് ഓട്ടോറിക്ഷയിൽ യാത്ര ചെയ്യാവുന്നത്.

ബിസിനസ് ആവശ്യങ്ങൾക്കായി ഏത് മാർഗ്ഗത്തിലൂടെയും കേരളത്തിലേക്ക് വരുന്നവർ ഏഴ് ദിവസത്തിനകം മടങ്ങുകയാണെങ്കിൽ ക്വാറൻറൈൻ ആവശ്യമില്ല. പാലക്കാട്, വയനാട്, കാസർഗോഡ്, ഇടുക്കി, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിൽ അയൽസംസ്ഥാനങ്ങളിൽ നിന്ന് ദിവസേന വന്ന് ജോലി ചെയ്ത് മടങ്ങുന്നവർക്കായി ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിൽ നിന്ന് പാസ് അനുവദിക്കും. ഏത് മാർഗ്ഗത്തിലൂടെയും കേരളത്തിൽ പ്രവേശിക്കുന്നവർ ഇ ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

ENGLISH SUMMARY:Strict con­trol over the con­tain­ment zone

YOU MAY ALSO LIKE THIS VIDEO