ഇടുക്കിയിലും കോട്ടയത്തും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.കോട്ടയം ജില്ലയിൽ മൂന്ന് ദിവസത്തേക്ക് ആവശ്യസാധനങ്ങൾ മാത്രമേ അനുവദിക്കു. കോട്ടയം ജില്ലയുടെ ചുമതലയുള്ള മന്ത്രി പി തിലോത്തമന്റെ അധ്യക്ഷതയിൽ ചേർന്ന യോത്തിലാണ് തീരുമാനം.
വിവിധ കേന്ദ്രങ്ങളിൽ നിന്നായി 200 സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കും. ഇതിനായി കൂടുതൽ പരിശോധനക്കിറ്റുകൾ ആവശ്യപ്പെടും. തീവ്രാബാധിത പ്രദേശമായ തലയോലപ്പറമ്പ് പഞ്ചായത്തിനോട് ചേർന്ന ഉദയനാപുരം, മറവൻതുരുത്ത്, തലയോലപ്പറമ്പ് പഞ്ചായത്തുകളിലെ ചില വാർഡുകളും ഹോട്ട് സ്പോട്ടാക്കും.
മേഖലയിൽ ആവശ്യമായ ഭക്ഷണവും കുടിവെള്ളവും എത്തിച്ച് നൽകും. എല്ലാ ആശുപത്രികളിലേയും ആരോഗ്യപ്രവർത്തകർക്ക് താമസ സൗകര്യം ഉൾപ്പെടെ ഉറപ്പാക്കും. മാസ്കുകൾ ധരിക്കാതെ ആരും പുറത്തിറങ്ങരുതെന്നും കോട്ടയത്ത് സമൂഹവ്യാപനമില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഇടുക്കിയില്‍ രോഗം സ്ഥിരീകരിച്ച വാര്‍ഡുകളില്‍ ഡബിള്‍ ലോക്ഡൗണ്‍ ഏർപ്പെടുത്തും. ഇരട്ടയാറിനോടു ചേര്‍ന്ന കട്ടപ്പനയിലെ രണ്ടു വാര്‍ഡുകള്‍ ഹോട്സ്പോട്ട് ആയി പ്രഖ്യാപിക്കുമെന്ന് ഇടുക്കി കലക്ടര്‍ അറിയിച്ചു. ചരക്കുലോറിയുമായി വരുന്ന ഡ്രൈവര്‍മാര്‍ക്ക് താമസസൗകര്യം ഉറപ്പാക്കും. ഇല്ലെങ്കില്‍ ലോറിയില്‍ നിന്ന് ഇറക്കില്ല.
ENGLISH SUMMARY: strict lock down in idukki and kottayam
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.