തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങൾ; രാത്രി ഏഴ് മണിക്ക് കടകൾ അടക്കും: യാത്രകൾ നടത്തുന്നവർ ബ്രേക്ക് ദ ചെയിൻ ഡയറി സൂക്ഷിക്കണം

Web Desk

തിരുവനന്തപുരം

Posted on July 04, 2020, 11:11 am

തലസ്ഥാനത്ത് ഉറവിടമറിയാത്ത കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഇതിന്റ ഭാഗമായി നഗരത്തിൽ ഇന്ന് മുതൽ രാത്രി ഏഴ് മണിക്ക് കടകൾ അടക്കും. സെക്രട്ടറിയേറ്റിലടക്കം നിയന്ത്രണങ്ങൾ കർശനമാക്കും. ഇ ഫയൽ ഉപയോഗം വര്ധിപ്പിക്കും. മറ്റ് സർക്കാർ സ്ഥാപനങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സമ്പർക്കത്തിലൂടെയും ഉറവിടമാറിയാത്ത കോവിഡ് കേസുകൾ വര്ധിക്കുന്നതുമായ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്.

പാളയത്തെ സാഫല്യം കോംപ്ലക്സിലെ ജീവനക്കാരൻ, വഞ്ചിയൂരിലെ ലോട്ടറി വിൽപ്പനക്കാരൻ, പൂന്തുറയിലെ മത്സ്യ കച്ചവടക്കാരൻ എന്നിവർ നിരവധി പേരുമായാണ് സമ്പർക്കത്തിൽപ്പെട്ടത്. ഇതിനു പിന്നാലെയാണ് പൊലീസ് ഉദ്യോഗസ്ഥനും രോഗം സ്ഥിരീകരിച്ചത്. ഇതോടെ തിരുവനന്തപുരം ജില്ലയിൽ നിലവിലുള്ള നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ ജില്ല ഭരണകൂടം തീരുമാനിച്ചു.

ബുധൻ, വ്യാഴം, ഞായർ ദിവസങ്ങളിൽ നഗരത്തിലെ ഒരു മാർക്കറ്റും തുറക്കില്ല. നഗരത്തിൽ ഓട്ടോ-ടാക്സി ബസ് യാത്രകൾ നടത്തുന്നവർ ബ്രേക്ക് ദ ചെയിൻ ഡയറി സൂക്ഷിക്കണം. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കും. എ. ആർ ക്യാമ്പിലും പൊലീസ് ഉദ്യോഗസ്ഥൻ ഡ്യൂട്ടി ചെയ്ത മറ്റു സ്ഥലങ്ങളും അണുവിമുക്തമാക്കി.

you may also like this video