അയല്‍ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ പരിശോധനയും ജാഗ്രതയും കർശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ആവശ്യപ്പെട്ടു. അതിർത്തികളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്.
കർണാടകത്തിലെ കുടകിൽ നിന്ന് കണ്ണൂർ ജില്ലയിലേക്ക് കാട്ടിലൂടെ അതിർത്തി കടന്നുവന്ന എട്ടു പേരെ കൊറോണ കെയർ സെന്ററിലാക്കി. ഈ ഒരാഴ്ച്ച ഇങ്ങനെ 57 പേരാണ് കുടകിൽ നിന്നും നടന്ന് അതിർത്തി കടന്നുവന്നത്. ഇരിട്ടിയിലെ രണ്ട് കൊറോണ കെയർ സെന്ററിലായി ഇവരെ പാർപ്പിച്ചിരിക്കുകയാണ്. ഇത് സംസ്ഥാന അതിർത്തികളിലെല്ലാം സംഭവിക്കാനിടയുള്ളതാണ്. ഇനിയും ഇത് സംസ്ഥാന അതിർത്തികളിൽ നടക്കാൻ സാധ്യതയുണ്ട്. അതിനാലാണ് ജാഗ്രത പാലിക്കാൻ ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.