Thursday
27 Jun 2019

ചൊവ്വാഴ്ച നടത്താനിരുന്ന മോട്ടോര്‍ വാഹന പണിമുടക്ക് മാറ്റിവച്ചു

By: Web Desk | Friday 14 June 2019 7:49 PM IST


തൃശൂര്‍: ചൊവ്വാഴ്ച നടത്താനിരുന്ന മോട്ടോര്‍ വാഹന പണിമുടക്ക് മാറ്റിവച്ചു. ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ 26 നു ചര്‍ച്ചയ്ക്കു വിളിക്കുകയും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തുപരിഹരിക്കാമെന്നു വാഗ്ദാനം ചെയ്യുകയും ചെയ്തതിനാലാണ് പണിമുടക്ക് മാറ്റിവച്ചതെന്നു കേരള മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതി കണ്‍വീനര്‍ കെ.കെ. ദിവാകരന്‍ അറിയിച്ചു.

എല്ലാ വാഹനങ്ങള്‍ക്കും ജിപിഎസ് സംവിധാനം നിര്‍ബന്ധമാക്കുക, ടാക്‌സികള്‍ 15 വര്‍ഷത്തെ ടാക്‌സ് ഒന്നിച്ച് അടയ്ക്കുക, ഓട്ടോറിക്ഷകള്‍ക്കു മീറ്റര്‍ സീല്‍ ചെയ്യാന്‍ ഒരു ദിവസം വൈകിയാലും രണ്ടായിരം രൂപ പിഴ ഈടാക്കുക തുടങ്ങിയ നയങ്ങള്‍ക്കെതിരേയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്.