കെഎസ്ആര്‍ടിസിയില്‍ മിന്നല്‍ സമരം

Web Desk
Posted on October 16, 2018, 8:49 am

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ സമരത്തെതുടര്‍ന്ന് തിരുവനന്തപുരം ഡിപ്പോയില്‍ നിന്നുള്ള സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു. റിസര്‍വേഷന്‍ കൗണ്ടര്‍ ജോലി കുടുംബശ്രീയെ ഏല്‍പ്പിക്കുന്നതില്‍ പ്രതിഷേധിച്ചാണ് സമരം.

സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം കെഎസ്ആര്‍ടിസി ഉപരോധ സമരത്തില്‍ നേരിയ സംഘര്‍ഷമുണ്ടായി. കുടുംബശ്രീ ജീവനക്കാര്‍ കൗണ്ടറുകളിലേക്ക് പ്രവേശിക്കുന്നത് തടയാനായി കൗണ്ടറുകള്‍ക്ക് മുന്നിലായിരുന്നു സമരം. ഇവരെ പൊലീസ്  അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമത്തിനിടയിലാണ് സംഘര്‍ഷമുണ്ടായത്. വിഷയത്തില്‍ ഇന്ന് ഗതാഗത മന്ത്രി തൊഴിലാളി യൂണിയന്‍ നേതാക്കന്മാരെ കാണും.