തിരുവനന്തപുരം സിറ്റി ഡിപ്പോയിൽ മിന്നൽ പണിമുടക്ക്. സ്വകാര്യ ബസ് റൂട്ട് മാറി ഓടിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ആറ്റുകാലിലേയ്ക്ക് സൗജന്യ സർവീസ് നടത്തിയ സ്വകാര്യ ബസ് തടഞ്ഞതിനെ തുടർന്ന് ജീവനക്കാരെ കസ്റ്റഡിയിൽ എടുത്തതിനാണ് തിരുവനന്തപുരം സിറ്റി ഡിപ്പോയിൽ മിന്നൽ പണിമുടക്ക്.
കെഎസ്ആർടിസി ജീവനക്കാരെ പൊലീസ് മർദ്ദിച്ചെന്നും പരാതി ഉയർന്നിട്ടുണ്ട്. യൂണിറ്റ് ഓഫിസർ ലോപ്പസാണ് അറസ്റ്റിലായത്. സംഭവത്തില്‍ പ്രതിഷേധിച്ച് കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ ഫോര്‍ട്ട് പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയും ചെയ്തിരുന്നു. മിന്നൽ പണിയുമുടക്കിനെ തുടർന്ന്
നഗരത്തിൽ വൻ ഗതാഗത കുരുക്ക്. കനത്ത ചൂടിൽ നഗരത്തിൽ കുടുങ്ങി രോഗികളടക്കം നിരവധി യാത്രക്കാർ. കിഴ്ക്കേക്കോട്ട,തമ്പാനൂർ,നെടുമങ്ങാട് ഡിപ്പോകളിൽ പണിമുടക്ക്. നൂറു കണക്കിന് ആളുകൾ റോഡിൽ കുടുങ്ങി കിടക്കുന്നു. മറ്റ് വാഹനങ്ങൾ തടഞ്ഞ് യാത്രക്കാർ.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.