പണിമുടക്ക്: ട്രെയിനുകള്‍ പിക്കറ്റ് ചെയ്യും

Web Desk
Posted on January 06, 2019, 5:59 pm

തൃശൂര്‍: എട്ട്, ഒന്‍പത് തീയതികളിലായി നടക്കുന്ന ദേശീയ പൊതുപണിമുടക്കിനോടനുബന്ധിച്ച് സംസ്ഥാനത്ത് ട്രെയിനുകള്‍ പിക്കറ്റ് ചെയ്യുമെന്ന് എ ഐ ടി യു സി ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ പറഞ്ഞു. എട്ടിന് രാവിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ ട്രെയിന്‍ തടയും. പൊതുജനങ്ങള്‍ ട്രെയിന്‍യാത്ര ഒഴിവാക്കി സഹകരിക്കണമെന്ന് കെ പി രാജേന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു. റയില്‍വേ ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നില്ലെങ്കിലും പണിമുടക്കിന് പൂര്‍ണ പിന്തുണ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.