Thursday
20 Jun 2019

പണിമുടക്ക് വിനോദസഞ്ചാരികളെ ബാധിക്കില്ല; ടൂറിസ്റ്റുകള്‍ക്ക് യാത്രാസൗകര്യമൊരുക്കുമെന്ന് മന്ത്രി

By: Web Desk | Monday 7 January 2019 3:09 PM IST


kadakampally

തിരുവനന്തപുരം: ദേശീയ പണിമുടക്ക് നടക്കുന്ന ചൊവ്വയും ബുധനും സംസ്ഥാനത്തേക്കെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പണിമുടക്ക് ടൂറിസം മേഖലയെ ഒരു തരത്തിലും ബാധിക്കില്ല. ദേശീയ പണിമുടക്കില്‍നിന്ന് വിനോദസഞ്ചാരമേഖലയെ ഒഴിവാക്കാന്‍ സംയുക്ത ട്രേഡ് യൂണിയന്‍ തീരുമാനിച്ചത് അഭിനന്ദനീയമാണെന്നും മന്ത്രി പറഞ്ഞു. വിദേശികളും സ്വദേശികളുമായ വിനോദസഞ്ചാരികള്‍ക്കോ അവര്‍ താമസിക്കുന്ന ഹോട്ടലുകള്‍ക്കോ അവരുടെ യാത്രാ സൗകര്യങ്ങള്‍ക്കോ ഒരു തരത്തിലുള്ള തടസവും ഇല്ലാതിരിക്കാന്‍ പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശബരിമല തീര്‍ഥാടകര്‍ക്കും പണിമുടക്ക് ഒരു തടസവും ഉണ്ടാക്കില്ലന്നും മന്ത്രി പറഞ്ഞു.