March 21, 2023 Tuesday

Related news

October 16, 2022
May 30, 2022
February 8, 2022
August 28, 2021
August 27, 2021
August 24, 2021
May 26, 2021
May 20, 2021
April 3, 2021
March 21, 2021

കാബൂളിലെ ചാവേര്‍ സ്ഫോടനം ; കാരണക്കാരായവര്‍ക്കെതിരെ ശക്തമായി തിരിച്ചടിക്കും: ബൈഡന്‍

Janayugom Webdesk
ന്യൂയോര്‍ക്ക്
August 27, 2021 7:27 pm

കാബൂളിലെ ചാവേര്‍ സ്ഫോടനത്തിന് കാരണക്കാരായവര്‍ക്കെതിരെ ശക്തമായ തിരിച്ചടി നല്‍കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വികാരാധീനനായാണ് ബൈഡന്‍ ഭീകരാക്രമണത്തെ അപലപിച്ചത്.
കാബൂളിലെ ആക്രമണത്തിന് കാരണക്കാരായവരോടും അമേരിക്കയെ വേദനിപ്പിക്കാനാഗ്രഹിക്കുന്നവരോടും ക്ഷമിക്കില്ലെന്നും ആക്രമണത്തിന് വലിയ വിലകൊടുക്കേണ്ടിവരുമെന്നും ബൈഡന്‍ മുന്നറിയിപ്പ് നല്‍കി.

വൈറ്റ് ഹൗസില്‍വച്ച്, കാബൂളില്‍ മരിച്ചുവീണ സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതിനിടെയാണ് ബൈഡന്‍ പ്രതിജ്ഞയെടുത്തത്.ഓഗസ്റ്റ് 31 ന് മുമ്പ് യുഎസ് സേനയെ പിന്‍വലിക്കുമെന്നും ഒഴിപ്പിക്കല്‍ നടപടി തുടരുമെന്നും ബൈഡന്‍ പറഞ്ഞു. അതിനിടെ മാധ്യമ അഭിസംബോധനയ്ക്കിടയില്‍ ബൈഡന്‍ തലകുനിച്ച് നില്‍ക്കുന്ന ചിത്രത്തെ ചിലര്‍ അഭിനന്ദിച്ചു. എന്നാല്‍ മുന്‍ പ്രസിഡന്റ് ട്രംപിന്റെ മകന്‍ ഉള്‍പ്പെടെയുള്ളവര്‍ അത് ബൈഡന്റെ ദൗര്‍ബല്യത്തിന്റെ അടയാളമാണിതെന്ന് ആരോപിച്ച് രംഗത്തെത്തി.

Eng­lish sum­ma­ry; Strong coun­ter­at­tack: Biden

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.