Web Desk

January 26, 2020, 6:29 pm

ശക്തമായ പൊടിക്കാറ്റിന് സാധ്യത: മുന്നറിയിപ്പ്

Janayugom Online

യുഎഇയിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുള്ളതായി മുന്നറിയിപ്പ്. ഇന്ന് രാത്രി വരെ രാജ്യത്തിന്റെ മിക്കയിടങ്ങളിലും ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. അന്തരീക്ഷത്തിൽ വൻതോതിൽ പൊടി നിറയുന്നതിനാൽ ദൂരക്കാഴ്ച കുറയും.

അബൂദബി, ദുബൈ, ഷാർജ എന്നീ എമിറേറ്റുകൾ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച പരിധിയിൽ ഉൾപ്പെടും. അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ, ഖുർഫുക്കാൻ മേഖലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വാഹനമോടിക്കുന്നവർ ജാഗ്രതപാലിക്കണം. വാഹനമോടിക്കുന്നവർ ജാഗ്രതപാലിക്കണം. കാറ്റിന്റെ വേഗത മണിക്കൂറിൽ 60 കിലോമീറ്റർ വരെ ഉയരും.