നികുതി വെട്ടിപ്പ്; കെ എം ഷാജിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പക്കൽ ശക്തമായ തെളിവുകൾ

Web Desk

കോഴിക്കോട്

Posted on October 30, 2020, 4:25 pm

ആഡംബര വീടിന്റെ മറവിൽ നികുതിവെട്ടിപ്പ് നടത്തിയ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പക്കൽ ശക്തമായ തെളിവുകൾ. പ്ലസു അനുവദിക്കാൻ കോഴ വാങ്ങിയെന്ന ആരോപണം ശരിവയ്ക്കുന്ന തെളിവ് ഇഡിക്ക് ലഭിച്ചിട്ടുണ്ട്. അടുത്ത മാസം 10 ന് ഇഡി ഷാജിയെ വീണ്ടും ചോദ്യം ചെയ്യും.

കണ്ണൂർ അഴീക്കോട് സ്കൂളിന് പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് ഇഡി ഷാജിയുടെ വീടുകളുടെ വിവരങ്ങൾ ശേഖരിച്ചത്. തുടർന്നുള്ള അന്വേഷണത്തിലാണ് മാലൂർകുന്നിലെ വീട് നിർമിച്ചത് അനുമതി പ്രകാരമല്ലെന്നതടക്കം ക്രമക്കേടുകൾ കണ്ടെത്തിയത്. ഷാജിയുടെ മറ്റിടങ്ങളിലെ സ്വത്തുവിവരങ്ങൾ സംബന്ധിച്ചും ഇഡി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. രജിസ്ട്രേഷൻ വകുപ്പിൽ നിന്നടക്കം ഇതുസംബന്ധിച്ച വിവരങ്ങൾ തേടിയിട്ടുണ്ട്.

ENGLISH SUMMARY: STRONG EVIDENCE AGAINST KM SHAJI

YOU MAY ALSO LIKE THIS VIDEO