Web Desk

തിരുവനന്തപുരം

October 29, 2021, 10:35 pm

രണ്ട് ദിവസം കൂടി ശക്തമായ മഴ

Janayugom Online

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ പ്രഭാവത്തില്‍ സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരും. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ കാറ്റിനൊപ്പം ഇടിമിന്നലോടു കൂടിയ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും 12 ജില്ലകളിലും തിങ്കളാഴ്ച 11 ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇന്നും നാളെയും കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലും തിങ്കളാഴ്ച ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട്.

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിലെ ന്യൂനമർദ്ദം പടിഞ്ഞാറ് ദിശയില്‍ സഞ്ചാരം തുടരാനാണ് സാധ്യത. ഇത് കന്യാകുമാരി തീരത്തിന് സമീപത്ത് കൂടി അറബിക്കടലിലേക്ക് നീങ്ങുമെന്നാണ് വിലയിരുത്തൽ. നവംബർ 11 വരെ കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. അടുത്ത രണ്ടാഴ്ചയിലും മധ്യ തെക്കൻ കേരളത്തിൽ വടക്കൻ കേരളത്തെ അപേക്ഷിച്ച് കൂടുതൽ മഴ ലഭിക്കും. അതേസമയം തെക്ക് കിഴക്കൻ അറബികടലിൽ നിലവിലുള്ള ചക്രവാതച്ചുഴി ദുർബലമായിട്ടുണ്ട്. 

കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Eng­lish Sum­ma­ry : strong rains to con­tin­ue in ker­ala for two more days

You may also like this video :