ആഗ്രയിൽ ശക്തമായ കാറ്റ്; താജ്മഹലിന്റെ പാളികൾ അടർന്നു, മരം വീണ് 3 മരണം

Web Desk

ന്യൂഡൽഹി

Posted on May 31, 2020, 3:12 pm

ആഗ്രയിലുണ്ടായ ശക്തമായ കാറ്റിൽ മൂന്നു പേർ മരിച്ചു. താജ്മഹലിന് ചെറിയ കേടുപാടു സംഭവിക്കുകയും ചെയ്തിട്ടുണ്ട്. താജ് മഹലിന്റെ പിന്നിൽ യമുനയുടെ ഭാഗത്ത് മാർബിൾ മതിലിന്റെ മുകളിലെ ചില പാളികൾ അടർന്നു വീഴുകയും താജ്മഹലിൽ പ്രവേശിക്കുന്നതിന് പടിഞ്ഞാറു ഭാഗത്തുള്ള ഗേറ്റിനും ചില കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇരുന്നൂറോളം വൃക്ഷങ്ങൾ കാറ്റിൽ വീഴുകയും മരങ്ങളുടെ അടിയില്‍പെട്ട് മൂന്നു പേർ മരിച്ചു.

ഇവരുടെ കുടുംബാംഗങ്ങൾക്ക് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാലു ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റ 25 പേർക്ക് സൗജന്യ ചികിത്സ നൽകാനും ഉത്തരവായി. മണിക്കൂറിൽ 123 കിലോമീറ്റർ വേഗത്തിലാണ് കാറ്റ് ആഞ്ഞു വീശിയത്. 2018–ലും രണ്ടു തവണ ഇതു പോലെ കാറ്റിൽ താജ്മഹലിന് ചെറിയ കേടുപാടുകൾ പറ്റിയിരുന്നു. ആർക്കിയോളജി ഡയറക്ടർ ജനറൽ വി.വിദ്യാർഥി താജ് മഹലിലെ നാശനഷ്ടങ്ങൾ പരിശോധിക്കാനെത്തി. 20 ലക്ഷം രൂപയുടെ നാശനഷ്ടം ആണ് കണക്കാക്കുന്നത്.

Eng­lish sum­ma­ry; Taj Mahal’s mar­ble rail­ings dam­aged as thun­der­storm lash­es Agra

you may also like this video;