Web Desk

തിരുവനന്തപുരം

February 26, 2020, 10:13 pm

ഡൽഹി കലാപത്തിൽ ശക്തമായി പ്രതിഷേധിക്കുക: കാനം രാജേന്ദ്രൻ

Janayugom Online

ഡൽഹി കലാപത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആഹ്വാനം ചെയ്തു. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധ പ്രകടനങ്ങളും സായാഹ്ന ധർണകളും സംഘടിപ്പിക്കുവാനാണ് തീരുമാനം.

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിൽ വൈകിട്ട് 4 മണി മുതൽ ആരംഭിക്കുന്ന പ്രതിഷേധ കൂട്ടായ്മക്ക് കാനം രാജേന്ദ്രൻ നേതൃത്വം നൽകും.പാർട്ടിയുടെ സംസ്ഥാന നേതാക്കളും ജനപ്രതിനിധികളും, ജില്ലയിലെ പ്രധാന സഖാക്കളും പരിപാടിയിൽ പങ്കെടുക്കും. പാർട്ടിയുടേയും വർഗ ബഹുജന സംഘടനകളുടേയും പ്രവർത്തകർ രാജ്യത്ത് സമാധാനാന്തരീക്ഷം സംജാതമാക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന ഈ പരിപാടികളിൽ പങ്കാളികളാകണം. ജനങ്ങളെ ഭിന്നിപ്പിക്കാനും അതുവഴി വർഗീയ കലാപങ്ങൾക്ക് വഴിയൊരുക്കാനുമുള്ള സംഘപരിവാർ പരിശ്രമങ്ങൾക്കെതിരെ മതനിരപേക്ഷ ശക്തികളുടെ യോജിച്ച ചെറുത്തുനിൽപ്പ് വേണമെന്ന് കാനം രാജേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.

Eng­lish Sum­ma­ry; Strong­ly protest the Del­hi riots: Kanam Rajendran

YOU MAY ALSO LIKE THIS VIDEO