കളിക്കുന്നതിനിടെ ബാറ്റുകൊണ്ട് അടിയേറ്റ് വിദ്യാർഥി മരിച്ചു

Web Desk
Posted on November 22, 2019, 3:29 pm

ആലപ്പുഴ: ക്രിക്കറ്റ് കളിക്കുന്നതിനിടെ അബദ്ധത്തിൽ ബാറ്റിന് അടിയേറ്റ് 12 വയസ്സുകാരൻ മരിച്ചു. മാവേലിക്കര ചാരുംമൂട് ചുനക്കര ഗവ. യുപിഎസിലെ ആറാം ക്ലാസ് വിദ്യാർഥി നവനീത് ആണു മരിച്ചത്. സ്കൂളിൽ വിദ്യാർഥികൾ കളിക്കുന്നതിനിടെ ബാറ്റ് കൈവിട്ട് തെറിച്ചുവീണാണ് അപകടമുണ്ടായത്.