14 October 2024, Monday
KSFE Galaxy Chits Banner 2

Related news

October 13, 2024
October 11, 2024
October 10, 2024
October 7, 2024
October 7, 2024
October 6, 2024
October 5, 2024
October 5, 2024
October 2, 2024
October 2, 2024

സാമൂഹിക പുരോഗതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങള്‍ ശക്തിപ്പെടണം: കാനം

Janayugom Webdesk
തിരുവനന്തപുരം
May 17, 2022 10:34 pm

മതനിരപേക്ഷതയുടെ മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സാമൂഹിക പുരോഗതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങള്‍ യുവജന‑വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടു. എഐവൈഎഫ്, എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി ഓഫീസായ ജയപ്രകാശ് സ്മാരകത്തിന്റെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു കാനം.

പുതിയ സമൂഹം കെട്ടിപ്പടുക്കാന്‍ വേണ്ടി പോരാടുന്ന യുവതയുടെ സംഘടനകളാണ് എഐവൈഎഫും എഐഎസ്എഫും. കഴിഞ്ഞ ദശാബ്ദങ്ങളില്‍ പോരാട്ടങ്ങളുടെ എത്രയോ അനുഭവങ്ങളാണ് ഈ രണ്ട് സംഘടനകള്‍ക്കും ഉള്ളത്. യുവതയുടെ പോരാട്ടത്തിന്റെ അനശ്വരരക്തസാക്ഷിയായ ജയപ്രകാശിന്റെ സ്മരണ ആവേശം പകരുന്നതാണ്.

രാജ്യത്തെ ചെറുപ്പക്കാരെ സംബന്ധിച്ചിടത്തോളം തൊഴിലില്ലായ്മ വര്‍ധിച്ചുവരികയാണ്. വിദ്യാഭ്യാസം വാണിജ്യവല്‍ക്കരിക്കപ്പെട്ടതിന്റെ ഫലമായി സമൂഹം അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും ഏറെയാണ്. ഇതിനെല്ലാമെതിരെ പോരാട്ടത്തിന്റെ സംഘടന എന്ന നിലയില്‍ മുന്നോട്ട് പോയേ മതിയാകുകയുള്ളു. യുക്തിചിന്തയും ശാസ്ത്രബോധവും പ്രചരിപ്പിക്കാനും അന്ധവിശ്വാസങ്ങള്‍ക്കെതിരെ സന്ധിയില്ലാത്ത സമരം നടത്തുവാനും നമ്മുടെ തലമുറയ്ക്ക് സാധിച്ചില്ലെങ്കില്‍ ഭാവി ഇരുളടഞ്ഞതായിരിക്കുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

നവീകരിച്ച ജയപ്രകാശ് സ്മാരകത്തിലെ സി കെ സതീഷ്‌കുമാര്‍ സ്മാരകഹാള്‍ എഐവൈഎഫ് ജനറല്‍ സെക്രട്ടറി ആര്‍ തിരുമലൈയും എന്‍ വേലപ്പന്‍ സ്മാരക ലൈബ്രറി സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപിയും മീഡിയ റൂം റവന്യു മന്ത്രി കെ രാജനും ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍ അധ്യക്ഷനായി.

സിപിഐ ദേശീയ കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. ഭക്ഷ്യപൊതുവിതരണവകുപ്പ് മന്ത്രി ജി ആര്‍ അനില്‍, സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍, എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി പി കബീര്‍, പ്രസിഡന്റ് ആര്‍ എസ് രാഹുല്‍ രാജ് തുടങ്ങിയവര്‍ പങ്കെടുത്തു. ടി ടി ജിസ്‌മോന്‍ സ്വാഗതവും അഡ്വ ആര്‍ എസ് ജയന്‍ നന്ദിയും പറഞ്ഞു.

Eng­lish summary;Struggles for social progress must be strength­ened: Kanam

You may also like this video;

TOP NEWS

October 14, 2024
October 14, 2024
October 14, 2024
October 14, 2024
October 14, 2024
October 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.