Web Desk

ലഖ്നൗ

May 08, 2021, 6:08 pm

കളിക്കുന്നതിനിടെ കാറില്‍ കുടുങ്ങി; നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

Janayugom Online

കളിക്കുന്നതിനിടയിൽ കാറിൽ കുടുങ്ങിയ നാല് കുട്ടികൾ ശ്വാസംമുട്ടി മരിച്ചു. ഉത്തർപ്രദേശിലെ ബാഗ്പത്തിലാണ് ദാരുണമായ സംഭവം നടന്നത്. കുട്ടികൾ കളിക്കുന്നതിനിടയിൽ കാറിൽ കയറിയപ്പോൾ കാർ ലോക്ക് ആകുകയായിരുന്നു.

അഞ്ച് കുട്ടികളാണ് ഉണ്ടായിരുന്നത്. ബാഗ്പതിലെ ചാന്ദ്നിനഗർ ഏരിയയിലുള്ള സിംഗൗലി ടാഗ ഗ്രാമത്തിൽ വെള്ളിയാഴ്ച്ചയാണ് സംഭവം. അനിൽ ത്യാഗി എന്നയാളുടെ കാറിലാണ് കുട്ടികൾ കുടുങ്ങിയത്. നാല് മുതൽ എട്ട് വയസ്സുവരെ പ്രായമുള്ള കുട്ടികളാണ് മരിച്ചത്.

നിയതി(8), വന്ദന(4), അക്ഷയ്(4), കൃഷ്ണ(7), ശിവാൻഷ്(8) എന്നീ കുട്ടികളാണ് കാറിൽ കുടുങ്ങിയത്. ഇതിൽ അക്ഷയ് ഒഴികെയുള്ള മറ്റ് കുട്ടികളെല്ലാം മരിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രഥമദൃഷ്ട്യാ കാറിനുള്ളിൽ ശ്വാസംമുട്ടി മരിച്ചതാണെന്നാണ് പൊലീസ് അനുമാനം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. 

ENGLISH SUMMARY:Stuck in car while play­ing; Trag­ic death for four children
You may also like this video