തുറവൂർ: ലിഫ്റ്റ് ചോദിച്ച് ചരക്കു ലോറിയിൽ കയറിയ വിദ്യർത്ഥിക്ക് ദാരുണ മരണം. മാവേലിക്കര ബിഷപ് മൂർ കോളജിലെ മൂന്നാം വർഷ ഗണിതശാസ്ത്ര ബിരുദ വിദ്യാർഥിയായ ജെസ്റ്റി ജയിംസ് (20) ആണ് പുലർച്ചെ അഞ്ചോടെ ദേശീയപാതയിൽ തുറവൂർ ചമ്മനാട്ട് ഉണ്ടായ അപകടത്തിൽ മരിച്ചത്.
നിർത്തിയിട്ട ടിപ്പറിനു പിന്നിൽ ജെസ്റ്റി കയറിയ ചരക്കുലോറി ഇടിക്കുകയായിരുന്നു. മാവേലിക്കര എആർ രാജരാജവർമ സ്മാരക ഗവ. ഗേൾസ് എച്ച്എസ്എസ് പ്രധാനാധ്യാപകൻ മാവേലിക്കര കല്ലുമല മേലേപറമ്ബിൽ ജയിംസ് പോളിന്റെയും കല്ലുമല സിഎംഎസ് എൽപിഎസ് അധ്യാപിക സാലമ്മ ജോണിന്റെയും ഇളയ മകനാണു ജെസ്റ്റി.
ആശുപത്രിയിൽ കഴിയുന്ന മാതൃസഹോദരിയെ കണ്ടു മടങ്ങുമ്ബോഴാണ് അപകടം. പാലക്കാട്ടു നിന്നു കൊല്ലത്തേക്കു പോയ ലോറിയിൽ ഇടപ്പള്ളി അമൃത ആശുപത്രിക്കു സമീപത്തുനിന്നാണ് ലിഫ്റ്റ് ചോദിച്ചു ജെസ്റ്റി കയറിയത്. അരൂരിൽ ഇറങ്ങിയാൽ ബസ് കിട്ടുമെന്നു ലോറി ഡ്രൈവർ പറഞ്ഞെങ്കിലും ലോറിയിൽ തന്നെ പരമാവധി ദൂരം പോകാമെന്നായിരുന്നു ജെസ്റ്റിയുടെ തീരുമാനം. ചമ്മനാട്ടു ടയർ പരിശോധിക്കാൻ നിർത്തിയ ടിപ്പറിനു പിന്നിൽ ലോറി ഇടിച്ചു കയറി.
ഇടിയുടെ ആഘാതത്തിൽ ലോറിയുടെ കാബിൻ പൂർണമായും തകർന്നു. തുറവൂർ ഗവ. ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. ജെസ്റ്റിയുടെ സഹോദരൻ: ക്രിസ്റ്റി ജയിംസ് (ചെന്നൈ).
ക്യാംപസ് ഇന്റർവ്യൂവിലൂടെ ഇൻഫോസിസിൽ ജെസ്റ്റിക്കു ജോലി ലഭിച്ചിരുന്നു. പഠനം പൂർത്തിയാക്കി, ജോലിയിൽ പ്രവേശിക്കാൻ തീരുമാനിച്ചിരിക്കെയാണ് മരണം.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.