ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തിന്റെ പ്രതികരണത്തിന് മറുപടിയുമായി വിദ്യാർത്ഥി അസോസിയേഷൻ. വ്യാഴാഴ്ച കശ്മീർ സന്ദർശനത്തിനിടെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ജാമിയ മിലിയ ഇസ്ലാമിക യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾക്കെതിരെയും കശ്മീരിലെ വിദ്യാർത്ഥികൾക്കെതിരെയും സംസാരിച്ചിരുന്നു. പൗര്വത ഭേദഗതി നിയമത്തിനെതിരെ ഡെറാഡൂണിലെ ഹൽദ്വാനിയിൽ നടന്ന പ്രതിഷേധ പ്രകടനത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രി പ്രതികരണവുമായി എത്തിയത്. ജാമിയ മിലിയയിൽ നിന്നും കശ്മീരിൽ നിന്നും ചിലർ ഉത്തരാഖണ്ഡിലെത്തി ക്രമസമാധാനം തകര്‍ക്കാൻ ലക്ഷ്യമിട്ടിരിക്കുകയാണ്, ഇത്തരക്കാർ ഉത്തരാഖണ്ഡിൽ പ്രവേശിക്കരുത് എന്ന മുന്നറിയിപ്പ് അദ്ദേഹം നൽകി ‘ജനാധിപത്യപരമായ രീതിയിൽ സമാധാനപരമായി പ്രതിഷേധം നടത്താൻ ജനങ്ങൾക്ക് അവാകാശമുണ്ട്. എന്നാൽ, ഉത്താരാഖണ്ഡിലെ ജനങ്ങളെ പ്രകോപിപ്പിക്കാന്‍ പുറത്തുനിന്നുള്ള ആളുകളെ ഞാൻ അനുവദിക്കില്ല ’ എന്നും റാവത്ത് കൂട്ടിചേർത്തു.
ഇതിനെതിരെ കശ്മീർ വിദ്യാർത്ഥി അസോസിയേഷൻ ശക്തമായ പ്രതികരണമാണ് അറിയിച്ചത് ’ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തന്റെ പ്രസ്താവന ഉടൻ തിരിച്ചെടുക്കണം , ഇത്തരം വിചിത്രമായ പ്രസ്താവനകൾ പുറപ്പെടുവിക്കുന്നതിനു പകരം ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹത്തിന്റെ പെരുമാറ്റം അപലപനീയമാണ് വിദ്യാർത്ഥി നേതാവ് ഖുഹാമി മാധ്യമങ്ങളോട് പറഞ്ഞു.
എന്നാൽ ഇത്തരം മന്ത്രിമാരുടെ വാക്കുകളിൽ രോഷാകുലരാകരുതെന്നും പകരം സമാധാന മാര്‍ഗം സ്വീകരിച്ച്, ക്ഷമയോടും വിവേകത്തോടെയും പെരുമാറാനും വിദ്യാർത്ഥികൾ തങ്ങളുടെ ഭാവി സംരക്ഷിക്കണമെന്നും, അത് നശിപ്പിക്കാൻ ഒരൊറ്റ അവസരം പോലും നൽകരുതെന്നും ഖുഹാമി കൂട്ടിചേർത്തു.
English summary: Student Association in response to Trivendra Singh Rawat’s response
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.