19 April 2024, Friday

Related news

March 7, 2024
February 10, 2024
January 17, 2024
January 13, 2024
December 29, 2023
December 7, 2023
November 6, 2023
November 2, 2023
October 8, 2023
October 6, 2023

വയനാട്ടില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തെരുവുനായ ആക്രമിച്ചു: മുഖത്തും തുടയിലും കടിയേറ്റു

Janayugom Webdesk
വയനാട്
September 10, 2022 7:05 pm

സംസ്ഥാനത്ത് വീണ്ടും തെരുവുനായയുടെ ആക്രമണം. മാടത്തുപാറ ആദിവാസി കോളനിയിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി സുമിത്രയ്ക്കാണ് കടിയേറ്റത്. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയായിരുന്നു സംഭവം.

സഹോദരിക്കൊപ്പം വയലില്‍ ആടിനെ അഴിക്കാന്‍ പോയപ്പോഴാണ് സുമിത്രയെ തെരുവുനായ ആക്രമിച്ചത്. മുഖത്തും തുടയിലും കടിയേറ്റ സുമിത്രയെ കല്‍പ്പറ്റ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഈ പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

Eng­lish Sum­ma­ry: stu­dent attacked by stray dog
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.