Thursday
21 Mar 2019

ക്ലാസില്‍ വൈകിയെത്തിയ വിദ്യാർത്ഥിയോട് അധ്യാപകന്റെ ക്രൂരത: വീഡിയോ

By: Web Desk | Monday 13 August 2018 1:54 PM IST


ജയ്പൂര്‍: ക്ലാസില്‍ വൈകിയെത്തിയ വിദ്യാർത്ഥിയെ അധ്യാപകൻ ക്രൂരമായി മർദിച്ചു. രാജസ്ഥാനിലെ ഡീഡ്വാന ഗ്രാമത്തിലെ സ്വാമി വിവേകാനന്ദ മോഡല്‍ സ്‌കൂളിലെ ഫിസിക്കല്‍ അധ്യാപകനായ ജയ്‌റാം മീന ക്ലാസില്‍ വൈകിയെത്തിയ കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയകളില്‍ വൈറലായി കഴിഞ്ഞു.

അധ്യാപകൻ ക്ലാസില്‍ വെച്ച്‌ കുട്ടിയെ അടിക്കുന്നതും, മറ്റ് കുട്ടികള്‍ നോക്കിയിരിക്കുന്നതും ദൃശ്യങ്ങളിൽ നിന്നും വ്യക്തമായി കാണാം. ചെരുപ്പൂരി തലങ്ങും വിലങ്ങും അടിക്കുന്നതു ദൃശ്യങ്ങളില്‍ വ്യക്തമാണ്. അടിയേറ്റ് ബോധം നഷ്ടപ്പെട്ട കുട്ടിയെ പിന്നീട് ആശുപത്രിയിൽ എത്തിച്ചു.

Related News