June 1, 2023 Thursday

Related news

May 26, 2023
May 23, 2023
May 22, 2023
May 22, 2023
May 21, 2023
May 20, 2023
May 20, 2023
May 10, 2023
May 7, 2023
May 6, 2023

മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് വിദ്യാർഥിക്ക് ക്രൂരമർദ്ദനം: മൂന്നംഗ സംഘം ചുറ്റിക കൊണ്ട് കൈ തല്ലിയൊടിച്ചു

Janayugom Webdesk
December 20, 2019 8:23 pm

കൊട്ടാരക്കര: മോഷണം ആരോപിച്ച് കൊട്ടാരക്കരയിൽ ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് ക്രൂരമർദ്ദനം. മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് മൂന്നംഗ സംഘം വിദ്യാർഥിയുടെ കൈ തല്ലിയൊടിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ച്ച വൈകുന്നേരമാണ് സംഭവം. സ്കൂളിൽ നിന്നു വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർഥിയെ അയൽവാസികളായ മൂന്നു പേർ തന്ത്രത്തിൽ കൂട്ടികൊണ്ടു പോയി മുറിയിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. കൈകൾ പിന്നിൽ കെട്ടിയ ശേഷം മുതുകിന് ഇടിച്ചു. കരച്ചിൽ പുറത്തു കേൾക്കാതിരിക്കാനായി വായിൽ തുണി തിരുകി. ക്രൂരമായി മർദിച്ച് അവശനാക്കിയ ശേഷം പഞ്ചസാര കലക്കിയ വെള്ളം കുടിപ്പിച്ചു. ചുറ്റിക കൊണ്ടുള്ള അടിയേറ്റ് കുട്ടിയുടെ വലതു കൈ ഒടിഞ്ഞു.

കേസിൽ നെല്ലിക്കുന്നം സ്വദേശി സുരേഷിനെ പോലീസ് അറസ്റ്റു ചെയ്തു. മറ്റ് രണ്ടു പേർ ഒളിവിലാണ്. സുരേഷിനും സുഹൃത്തുക്കൾക്കും എതിരെ വധശ്രമത്തിനും ബാലപീഡനത്തിനും കേസെടുത്തു.

you also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.