ഇരിപ്പിടത്തെ ചൊല്ലി തര്‍ക്കം: പരീക്ഷക്ക് തൊട്ടുമുമ്പ് വിദ്യാര്‍ത്ഥിയുടെ വിരല്‍ സഹപാഠികള്‍ മുറിച്ചു

Web Desk

മധുര

Posted on March 09, 2018, 9:07 pm

ബോര്‍ഡ് പരീക്ഷയ്ക്കു തൊട്ടുമുമ്പ് സഹപാഠികള്‍ ചേര്‍ന്ന് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ വിരല്‍ മുറിച്ചു. ശ്രീലങ്കന്‍ തമിഴ് അഭയാര്‍ത്ഥിയായ അര്‍ജുനന്‍ എന്ന വിദ്യാര്‍ത്ഥിയുടെ കൈവിരല്‍ രണ്ടു സഹപാഠികള്‍ ചേര്‍ന്നാണ് മുറിച്ചത്. തിരുവത്തവൂരിലെ ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അര്‍ജുനന്‍, പൊലീസ് പറഞ്ഞു. 

അര്‍ജുനന്‍റെ ശരീരത്തില്‍ പലയിടങ്ങളിലായി നിരവധി മുറിവുകളുണ്ട്. ഗവണ്‍മെന്‍റ് രാജാജി ആശുപത്രിയില്‍ അര്‍ജുനന്‍ ചികിത്സയിലാണ്. പരീക്ഷയ്ക്കു കയറുന്നതിനുമുമ്പ് കത്തി കൊണ്ട് രണ്ടു വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് അര്‍ജുനന്‍റെ വിരല്‍ മുറിക്കുകയായിരുന്നു, അധികൃതര്‍ പറ‍ഞ്ഞു.

ക്ലാസ് മുറിയിലെ ഇരിപ്പിടങ്ങളെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് വിരല്‍ മുറിക്കാന്‍ ഇവരെ നയിച്ചതാകാമെന്നാണ് പൊലീസിന്‍റെ ആദ്യ നിഗമനം.