ഓൺലൈൻ ക്ലാസ്; മലപ്പുറത്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

Web Desk

മലപ്പുറം

Posted on June 02, 2020, 8:43 am

ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ കഴിയാത്തതിനെ തുടർന്ന് വിദ്യാർത്ഥിനി തീകൊളുത്തി ആത്മഹത്യ ചെയ്തു. മലപ്പുറം വളാഞ്ചേരി സ്വദേശി ബാലകൃഷ്ണന്റെ മകൾ ദേവികയെയാണ് മരിച്ച ഇന്നലെ നിലയിൽ കണ്ടെത്തിയത്. ഇരുമ്പുനിലയം ഗവ. ഹയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ദേവിക. ക്ലാസുകൾ ആരംഭിച്ചപ്പോൾ പങ്കെടുക്കാൻ കഴിയാത്തതിനെ പറ്റിയുള്ള വിഷമം മകൾ മാതാപിതാക്കളുമായി പങ്കുവെച്ചിരുന്നു. പഠനം തടസ്സപ്പെടുമൊ എന്ന ഭയത്തെ തുടർന്നാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് മാതാപിതാക്കൾ പറയുന്നു.

ദേവിക പഠനത്തിൽ മിടുക്കിയായിരുനെന്നും രണ്ട് ദിവസത്തിനുള്ളിൽ പഠന സൗകര്യം പഞ്ചായത്തുമായി ചേർന്ന് ഒരുക്കി കൊടുക്കുമെന്നും ഉറപ്പ് നൽകിയിരുന്നതായി അദ്ധ്യാപിക പറയുന്നു. വീട്ടിലെ ടീവീ പ്രവർത്തിക്കാത്തതും സ്മാര്‍ട്ഫോൺ ഇല്ലാത്തതും കുട്ടിയെ മാനസികമായി തളർത്തിയിരുന്നു.

ഇന്നലെ വൈകുന്നേരം നാലു മണിയോടെ ദേവികയെ കാണാനില്ലായിരുന്നു. ഇതിനെ തുടർന്ന് നടന്ന തിരച്ചിലിലാണ് സമീപമുള്ള ആളൊഴിഞ്ഞ വീട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പ്രാഥമികാന്വേഷണത്തില്‍ ദുരൂഹതയൊന്നും കണ്ടെത്താനായിട്ടില്ലെന്നും വളാഞ്ചേരി സ്റ്റേഷന്‍ ഓഫീസര്‍ എം.കെ. ഷാജി പറഞ്ഞു. ജില്ലാ പോലീസ് മേധാവി യു. അബ്ദുള്‍കരീം, തിരൂര്‍ ഡിവൈ.എസ്.പി കെ.എ. സുരേഷ്ബാബു എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

Eng­lish sum­ma­ry: Stu­dent com­mits sui­cide in Malap­pu­ram.

You may also like this video: