നീറ്റ് പരീക്ഷയില്‍ ലഭിച്ചത് 590 മാര്‍ക്ക്; ആറ് മാര്‍ക്കെന്ന് കരുതി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

Web Desk

ചിന്ദ്വാര

Posted on October 24, 2020, 12:21 pm

മെഡിക്കല്‍ പ്രവേശനത്തിനുളള നീറ്റ് പരീക്ഷയില്‍ ആറ് മാര്‍ക്ക് മാത്രമേ ലഭിച്ചുളളു എന്നറിഞ്ഞതിലുളള മനോവിഷമത്തില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയില്‍ 18 വയസുളള വിധി സൂര്യവംശി എന്ന പെണ്‍കുട്ടിയാണ് ആത്മഹത്യ ചെയ്തത്.

ഡോക്ടറാകാൻ ആഗ്രഹിച്ച വിധി നീറ്റ് പരീക്ഷയ്ക്കായി നന്നായി തയ്യാറെടുത്തിരുന്നു. പക്ഷേ, ഫലം വന്നപ്പോള്‍ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്ത പട്ടികയില്‍ ആറ് മാര്‍ക്ക് മാത്രമാണ് രേഖപ്പെടുത്തിയിരിരുന്നത്. ഇത് വിധിയെ മാനസികമായി തകര്‍ത്തു.

നന്നായി പഠിക്കുന്ന മകള്‍ക്ക് എന്തായാലും മികച്ച മാര്‍ക്കുണ്ടാവും എന്ന ഉറച്ച വിശ്വാസമുണ്ടായിരുന്ന മാതാപിതാകള്‍ ഒ എം ആര്‍ ഷീറ്റ് എടുത്ത് പരിശോധിച്ചപ്പോള്‍ അതില്‍ 590 മാര്‍ക്കുണ്ടെന്ന് വ്യക്തമായി. ഇക്കാര്യം മകളെ ബോധ്യപ്പെടുത്താൻ അവര്‍ ശ്രമിച്ചു. പക്ഷേ അതിനോടകം കടുത്ത മാനോവിഷമിത്താലിയിരുന്ന കുട്ടി ജീവനൊടുക്കി. മാര്‍ക്ക് രേഖപ്പെടുത്തിയതിലെ പിഴവാണ് ഡോക്ടറാകാൻ ആഗ്രഹിച്ച വിധി സൂര്യവംശിയുടെ ജീവനെടുത്തത്.

ENGLISH SUMMARY: stu­dent com­mit­ted sui­cide due to mis­lead in neet exam mark

YOU MAU ALSO LIKE THIS VIDEO