പനിബാധിച്ച് വിദ്യാര്‍ത്ഥി മരിച്ചു. വാഴത്തോപ്പ് കിഴക്കേക്കരയില്‍ ജോയിയുടെ മകന്‍ ആഷ്‌ലിന്‍(15)ആണ് മരിച്ചത്. മൂന്നു ദിവസം മുമ്പ് പനി ബാധിച്ചിരുന്നു. പനി കൂടിയതിനെ തുടര്‍ന്ന് പതിനാറാംകണ്ടം പിഎച്ച്സിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും അസുഖം മൂര്‍ച്ഛിച്ചതിനാല്‍ വെന്റിലേറ്ററിന്റെ സഹായം ആവശ്യമാണന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് കോലഞ്ചേരിയിലെക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. കൊവിഡ്- 19 പ്രോട്ടോക്കോള്‍ പ്രകാരം ഇടുക്കി മെഡിക്കല്‍ കോളജിലെത്തിച്ച് ട്രുനാറ്റ് ടെസ്റ്റ് നടത്തി കൊവിഡ് ഇല്ലന്ന് സ്ഥിരീകരിച്ചെങ്കിലും ടൈഫോയിഡ് കൂടിയതാണന്ന് കണ്ടെത്തി.മൃതദ്ദേഹംബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മാതാവ് ജാന്‍സി. സഹോദരന്‍: ആല്‍വിന്‍.
English summary ; student died in Cheruthoni